×

കടുത്ത പ്രതിഷേധം, സന്നിധാനത്തേക്ക് പോയ മാധ്യമപ്രവര്‍ത്തക തിരിച്ചിറങ്ങി

പമ്ബ: സന്നിധാനത്തേക്ക് പോയ മാധ്യമപ്രവര്‍ത്തക സുഹാസിനി രാജ് തിരിച്ചിറങ്ങി. പൊലീസ് അകമ്ബടിയോടെയാണ് മലകയറിയതെങ്കിലും കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് സുഹാസിനി തിരിച്ചിറങ്ങുകയായിരുന്നു. മരക്കൂട്ടത്ത് വച്ചാണ് ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞത്.പ്രശ്‌നമുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ തിരിച്ചിറങ്ങുന്നെന്ന് സുഹാസിനി പറഞ്ഞു.

 

Image may contain: 1 person, smiling, standing, plant, shoes, child and outdoor

സിഐയുടെ നേതൃത്വത്തില്‍ വലിയ പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ടും സുഹാസിനിക്ക് സന്നിധാനത്ത് എത്താന്‍ സാധിച്ചില്ല. അപ്പാച്ചിമേട്ടില്‍ നിന്ന് ഇരുന്നൂറുമീറ്റര്‍ താഴെയെത്തിയപ്പോഴാണ് ഇരുമുടികെട്ടേന്തിയ അക്രമികള്‍ കയ്യേറ്റത്തിന് ശ്രമിച്ചത്.ദേഹത്തേക്ക് കല്ലുകളടക്കം വലിച്ചെറിയുകയായിരുന്നെന്ന് സുഹാസിനി പറഞ്ഞു. ബോധപൂര്‍വ്വമായി ഒരു പ്രശ്‌നമുണ്ടാക്കാന്‍ താത്പര്യമില്ലെന്നുപറഞ്ഞാണ് സുഹാസിനി തിരിച്ചിറങ്ങിയത്.

കമാന്‍ഡോ ഫോഴ്‌സടക്കമെത്തിയാണ് സുഹാസിനിയെ തിരിച്ചിറക്കിയത്. ഇവര്‍ മടങ്ങിയിറങ്ങുമ്ബോഴും കൂക്കിവിളികളുമായി പ്രതിഷേധക്കാര്‍ പിന്തുടരുകയായിരുന്നു. വളരെ അസ്വസ്ഥയായാണ് ഇവര്‍ തിരിച്ചിറങ്ങിയത്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടറാണ് സുഹാസിനി രാജ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top