×

സ്ത്രീകളെ പ്രവേശിപ്പിക്കരുത് ; ഹൈക്കോടതിയില്‍ പ്രവീണ്‍ തൊഗാഡിയ ഹര്‍ജി

കൊച്ചി : ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അന്താരാഷ്ട്രീയ ഹിന്ദു പരിഷദ് (എഎച്ച്‌പി) ആണ് സുപ്രീംകോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ഈ മാസം 18 ന് ശബരിമല നട തുറക്കുമ്ബോള്‍, 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് റിട്ട് പെറ്റീഷനില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നരേന്ദ്രമോദിയെ വിമര്‍ശിച്ച്‌ വിശ്വഹിന്ദു പരിഷദില്‍ നിന്നും പുറത്തുപോയ ഹിന്ദുത്വ നേതാവ് പ്രവീണ്‍ തൊഗാഡിയ രൂപീകരിച്ച സംഘടനയാണ് അന്താരാഷ്ട്രീയ ഹിന്ദു പരിഷദ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top