×

സുന്നി പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ന്യൂഡല്‍ഹി : രണ്ടാം വിമോചന സമരത്തിനുള്ള കോണ്‍ഗ്രസ് ശ്രമം വിലപ്പോകില്ല. സുന്നി പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍, അത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത്, നടപ്പാക്കാന്‍ അവരുടെ സഹകരണം തേടുകയാണ് വേണ്ടത്. ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് മയപ്പെടുത്തിയിട്ടില്ല. ചര്‍ച്ച വേണമെന്നത് പറഞ്ഞത് വിധി നടപ്പാക്കുന്നത് ആലോചിക്കാനാണ്. സുപ്രീംകോടതി വിധിയില്‍ സമവായം ഉണ്ടാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നും കോടിയേരി ചോദിച്ചു.

ഇതിന്റെ മറവില്‍ കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ അനുവദിക്കില്ല. വിശ്വാസികളെ രംഗത്തിറക്കിയുള്ള ഇത്തരം നീക്കത്തെ വിശ്വാസികളെ രംഗത്തിറക്കി തന്നെ പരാജയപ്പെടുത്തും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top