×

തന്ത്രിയുടെ നിലപാട്‌ മൂലമാണ്‌ യുവതികള്‍ക്ക്‌ സന്നിധാനത്ത്‌ പ്രവേശിക്കാന്‍ കഴിയാത്തത്‌- കോടിയേരി ; നിയമജ്ഞനായ ശ്രീധരന്‍പിള്ള അജ്ഞത നടിക്കുന്നു

തിരുവനന്തപുരം : തന്ത്രിയുടെ നിലപാട്‌ മൂലമാണ്‌ യുവതികള്‍ക്ക്‌ സന്നിധാനത്ത്‌ പ്രവേശിക്കാന്‍ കഴിയാതിരുന്നത്‌.യുവതികള്‍ സ്വയം മടങ്ങുകയായിരുന്നു. യുവതികള്‍ക്ക്‌ സന്നിധാനത്തേക്ക്‌ പോകാനുള്ള എല്ലാ സൗകര്യവും പോലീസ്‌ നല്‍കി. പിന്നീട്‌ അവര്‍ പിന്തിരിഞ്ഞതാണ്‌.
അല്ലാതെ പോലീസിന്‌ അവരെ ദര്‍ശനത്തിന്‌ എടുത്തുകൊണ്ടുപോകാനുള്ള ബാധ്യതയില്ല. വനിതകള്‍ പോകാന്‍ തയ്യാറായ സ്ഥലം വരെ അവര്‍ക്ക്‌ സംരക്ഷണം നല്‍കി. അവരെ സന്നിധാനത്ത്‌ എത്തിക്കേണ്ടത്‌ പോലീസിന്റെ ചുമതലയല്ല.
പോലീസില്‍ വര്‍ഗീയ ചേരിതിരിവ്‌ ഉണ്ടാക്കാനാണ്‌ ഇപ്പോള്‍ ബിജെപി ശ്രമമെന്നും കോടിയേരി പറഞ്ഞു. നിയമജ്ഞനായ ശ്രീധരന്‍പിള്ള അജ്ഞത നടിക്കുകയാണെന്നും കോടിയേരി പറഞ്ഞു. ആധുനിക സൗകര്യമുള്ള ഇക്കാലത്ത്‌ മുഖ്യമന്ത്രിക്ക്‌ ലോകത്തിന്റെ എവിടെ നിന്നും ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം കൊടുക്കാമെന്നും കോടിയേരി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top