×

ജ്യൂസടിക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങി, വേദനയില്‍ പുളഞ്ഞ് മണിക്കൂറുകള്‍, യുവതിയെ രക്ഷിച്ചത് ഫയര്‍ഫോഴ്‌സ്

കോട്ടയം: കരിമ്ബിന്‍ ജ്യൂസടിക്കുന്ന യന്ത്രത്തില്‍ യുവതിയുടെ കൈ വിരലുകള്‍ കുടുങ്ങി. കോട്ടയം മണര്‍കാട് ഐരാറ്റുനടയില്‍ വഴിയോര ജ്യൂസ് വില്‍പ്പനക്കാരിയായ ഗീതയുടെ കയ്യാണ് യന്ത്രത്തില്‍ കുടുങ്ങിയത്. കരിമ്ബിനൊപ്പം അറിയാതെ കൈ വിരലുകള്‍ കൂടി യന്ത്രത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

വേദനയില്‍ നിലവിളിച്ച ഗീത യന്ത്രം ഓഫ് ചെയ്‌തെങ്കിലും കൈ പുറത്തെടുക്കാനായില്ല. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും യന്ത്രത്തിനുള്ളില്‍ വിരലുകള്‍ ചതഞ്ഞിരുന്നത് മാറ്റാന്‍ കഴിയുന്ന അവസ്ഥയില്‍ അല്ലായിരുന്നു. ഗീതയുടെ നിലവിളിയും കണ്ടു നിന്നവരുടെ വിഷമവും അവസാനിച്ചത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ യന്ത്രത്തിന്റെ മുകള്‍ ഭാഗം അഴിച്ചെടുത്തതോടെയാണ്.

കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തി. വിരലുകളിലെ ഞരമ്ബുകള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top