×

ഐ.ജി മനോജ് എബ്രഹാമിനെ ‘കുളിപ്പിച്ചു കിടത്തും’; ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട് നേതാവ് അറസ്റ്റില്‍

രുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഐ.ജി മനോജ് എബ്രഹാമിനെ ‘കുളിപ്പിച്ചു കിടത്തു’മെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവ് അറസ്റ്റില്‍. വെങ്ങാനൂര്‍ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

ബി.ജെ.പി കോവളം 20ാം വാര്‍ഡ് വൈസ് പ്രസിഡന്റാണ് അരുണ്‍ . നിലയ്ക്കലില്‍ നടന്ന ലാത്തച്ചാര്‍ജിനെ തുടര്‍ന്നാണ് ഇയാള്‍ മനോജ് എബ്രഹാമിനെതിരെ ഭീഷണിമുഴക്കി പോസ്റ്റിട്ടത്. അരുണിനെതിരെ ഐ.ടി ആക്‌ട് പ്രകാരവും അസഭ്യം പറഞ്ഞതിനും െേകസടുത്തു . അറസ്റ്റിലായ അരുണിനെ ജാമ്യത്തിലിറക്കാന്‍ ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ സ്‌റ്റേഷനുമുന്നില്‍ തടിച്ചുകൂടിയത് നേരിയ സംഘര്‍ത്തിനിടയാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top