×

ലോകറെക്കോര്‍ഡ് നേടാനൊരുങ്ങി ജി.എന്‍.പി.സി. കമന്റ്മഴ പെയ്യിച്ച് ഗ്രൂപ്പ് മെംബേഴ്സ്

കോഴിക്കോട് : കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മെംബേഴ്സ് ഉള്ള ഗ്രൂപ്പായ ജി.എന്‍.പി.സി ഇപ്പോള്‍ ലോകറെക്കോര്‍ഡായ ഗിന്നസ് നേടാനുള്ള പരിശ്രമത്തിലാണ്. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്നതിന്റെ ചുരുക്കമാണ് ജി.എന്‍.പി.സി.

സെപ്തംബര്‍ 29 ന് ജയ്സണ്‍ എന്ന യുവാവാണ് ഗിന്നസ് റെക്കോര്‍ഡ് നേടാനുള്ള പോസ്റ്റ് ഗ്രൂപ്പിലിടുന്നത്. ഇത് ഏറ്റെടുത്ത മെംബേഴ്സ് ഏഴ് ദിവസം കൊണ്ട് 20 മില്ല്യണ്‍ കമന്റുകളാണ് ചെയ്തിരിക്കുന്നത്.

4 ഇനങ്ങളില്‍ ആണ് ജി.എന്‍.പി.സി. ഗിന്നസ് നേടാനുള്ള നോമിനേഷന്‍ നല്‍കുവാന്‍ പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ സീക്രെട് ഗ്രൂപ്പ്,ഏറ്റവും വേഗതയേറിയ ഒന്നരക്കോടി കമന്റുകള്‍ 6 ദിവസം കൊണ്ട് ലഭിച്ച പോസ്റ്റ്, ഏറ്റവും കൂടുതല്‍ കമെന്റ് കിട്ടിയ ലോകത്തിലെ ഏറ്റവും വലിയ ഗ്രൂപ്പ്,ലോകത്തിലെ ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ റെക്കോര്‍ഡ് 1.90 ലക്ഷം, ഇപ്പോഴത് 2.10 കോടി ആയി. അത് തിരുത്തുക എന്നിവയ്ക്കാണ് നോമിനേഷന്‍ നല്‍കുക.

നിലവില്‍ തൊണ്ണൂറുലക്ഷം പേരാണ് പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്. പോസ്റ്റുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളുമിറങ്ങിയിട്ടുണ്ട്. മുന്‍പ് ഗ്രൂപ്പിന് നേരെ പോലീസ് നടപടിയുണ്ടായിരുന്നു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ഗ്രൂപ്പിനെ പൂട്ടിക്കണമെന്നാവശ്യപ്പെട്ട് പരാതി ഫേസ്ബുക്ക് തള്ളിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top