×

വെട്ടിതുറന്ന്‌ ജി സുധാകരന്‍- റിവ്യു ഹര്‍ജ്ജി കൊടുക്കുന്നവര്‍ ഡല്‍ഹിയിലേക്ക് പോകുക; ശബരിമലയില്‍ പോകേണ്ടവര്‍ ശബരിമലയിലേക്കും

 

ഇടതുപക്ഷത്തെ അവിശ്വാസികളെന്ന്‌ പറയുന്നവര്‍ ശബരിമലയിലും ഗുരുവായൂരിലും ആലപ്പുഴയിലും തൃശൂരു തലശേരിയിലും ജയിക്കുന്നത്‌ കമ്മ്യൂണിസ്റ്റുകാര്‍ – സുധാകരന്‍

ബരിമല സ്ത്രീ പ്രവേശനം ആരെയും നിര്‍ബന്ധിച്ച്‌ കയറ്റുന്നില്ല. മനസാക്ഷിയനുസരിച്ച്‌ കയറുകയോ കയറാതെയിരിക്കുകയോ ചെയ്യാം. സുപ്രീംകോടതി വിധി അത്രമാത്രമാണ്. ഭരണഘടനയിലെ സ്ത്രീ പുരുഷ സമത്വമാണ് ഈ വിധിയിലൂടെ വന്നിരിക്കുന്നത്. അത് ലോകത്ത് എല്ലാ പരിഷ്‌കൃത രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്.

 

കേരളത്തിന്റെ ജനസംഖ്യയില്‍ 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങളുമാണ്. എല്ലാവരും നല്ലത് പോലെ ഓര്‍ക്കണം. 55 ശതമാനം ഹിന്ദുക്കളില്‍ ഭൂരിപക്ഷം പേരും വോട്ട് ചെയ്യുന്നത് ഇടതുപക്ഷത്തിനാണ്. ഇടതുപക്ഷത്തെ അവിശ്വാസികളെന്ന് പറഞ്ഞ് നടക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക ശബരിമലയടങ്ങുന്ന റാന്നിയിലും, അമ്ബലപ്പുഴ ക്ഷേത്രം അടങ്ങുന്ന അമ്ബലപ്പുഴയിലും, ഗുരുവായൂര്‍ ക്ഷേത്രം അടങ്ങുന്ന ഗുരുവായൂരിലും, തലശ്ശേരി ജഗനാഥ ക്ഷേത്രമടങ്ങുന്ന തലശ്ശേരിയിലും, ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രം അടങ്ങുന്ന ആലപ്പുഴ മണ്ഡലത്തിലും, വടക്കുംനാഥ ക്ഷേത്രമടങ്ങുന്ന തൃശ്ശൂര്‍ മണ്ഡലത്തിലും ജയിച്ചത് കമ്മ്യൂണിസ്റ്റ്കാരാണ്. ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍ ഇനിയും പറയാനുണ്ട്. അതുകൊണ്ട് വിശ്വാസികളും, മതവിശ്വാസികളും, അല്ലാത്തവരും എല്ലാം ഒരുപോലെ ഒറ്റക്കെട്ടായി നിന്നാണ് നാം മുന്നോട്ട് പോകുന്നത്. വിശ്വാസം വ്യക്തിപരമായ കാര്യമാണ്. സാമൂഹ്യമായിട്ടുള്ള ഒരു തീരുമാനമല്ല.

അതുകൊണ്ട് ശബരിമലയില്‍ പോകണോ പോകണ്ടായോ എന്ന് ഏത് സ്ത്രിക്കും തീരുമാനിക്കാം. അത് അവരുടെ ഇഷ്ടമാണ്. അത് അവര്‍ക്ക് വിട്ട് കൊടുക്കുക. സ്വന്തം വീട്ടിലെ സ്ത്രികളോട് പോലും ശബരിമലയില്‍ പോകണമോ വേണ്ടായോ എന്ന് പറയാന്‍ ആ വീട്ടിലെ പുരുഷന് അധികാരമില്ല. അങ്ങനെ ഉണ്ടെന്ന് അവകാശപ്പെടുന്നത് പുരുഷാധിപത്യവും ഫ്യൂഡല്‍ മനോഭാവവുമാണ്. സ്ത്രീ തീരുമാനം എടുക്കാന്‍ സ്വതന്ത്രയാണ്. സ്വാതന്ത്രമാണ് ജീവിതത്തിന്റെ അടിസ്ഥാനം. ഇതാണ് ‘സ്വാതന്ത്ര്യം തന്നെയമൃതം പാരതന്ത്ര്യം മനുഷ്യന് മൃതിയേക്കാള്‍ ഭയാനകം’ എന്ന് കുമാരനാശാന്‍ പറയുന്നത്. അതുകൊണ്ട് തെരുവിലെ പ്രക്ഷോഭണം അവസാനിപ്പിക്കണം.

റിവ്യു ഹര്‍ജ്ജി കൊടുക്കുന്നവര്‍ ഡല്‍ഹിയിലേക്ക് പോകുക. ശബരിമലയില്‍ പോകേണ്ടവര്‍ ശബരിമലയില്‍ പോകുക. പോകാത്തവര്‍ പോകേണ്ട കാര്യമില്ല. കേരളത്തെ അശാന്തിപ്പെടുത്താതിരിക്കുക. കേരളത്തെ ആര്‍ക്കും വിലക്കെടുക്കാന്‍ സാധ്യമല്ല. സ്വാതന്ത്ര്യവും യുക്തിബോധവും വിജയിക്കും. അത് ശാസ്ത്രത്തിന്റെ തീരുമാനമാണ്. അതുകൊണ്ട് ഭയപ്പെടുന്നവര്‍ ഭീരുക്കളും പുരോഗമനപരമായി ചിന്തിക്കാന്‍ കഴിയാത്തവരുമാണ്. മറ്റുള്ളവരെ നിര്‍ബന്ധിക്കാനും പ്രേരിപ്പിക്കാനും വിശ്വാസവും അവിശ്വാസവും അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. മനസാക്ഷിക്ക് അനുസരിച്ച്‌ തീരുമാനിക്കാം. സ്ത്രികള്‍ക്ക് അതിന് കഴിവുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top