×

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജയിലിന് പുറത്തിറങ്ങി; സ്വീകരണവുമായി പി.സി ജോര്‍ജും വൈദികരും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഹൈകോടതി ജാമ്യം അനുവദിച്ച് രണ്ടാം ദിവസം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജയിലില്‍നിന്ന് പുറത്തിറങ്ങി. ഹൈകോടതി ഉത്തരവിന്റെ ഒപ്പിട്ട പകര്‍പ്പ് ഇന്നു രാവിലെയാണ് പാലാ സബ് ജയില്‍ സൂപ്രണ്ടിന് ലഭിച്ചത്. ഇതോടെയാണ് ജാമ്യം ലഭിച്ച ശേഷം ഒരു ദിവസം വൈകി ഫ്രാങ്കോ പുറത്തിറങ്ങിയത്.

വൈകീട്ട് ഏഴിനുശേഷം വിടുതല്‍ ഉത്തരവ് പരിഗണിക്കരുതെന്ന ചട്ടമുള്ളതിനാല്‍ കോടതി നടപടിക്രമം പൂര്‍ത്തിയാക്കി ഇന്നു ഉച്ചയ്ക്ക് ബിഷപ് പുറത്തിറങ്ങിയത്. പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജും വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും ഫ്രാങ്കോയെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് എത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top