×

രഹ്നാ ഫാത്തിമ ഇറങ്ങിയപ്പോള്‍ അഞ്ചാമത്‌  മേരി സ്വീറ്റി പമ്പയിലെത്തി; കണ്‍ട്രോള്‍ റൂമിലേക്ക്‌ മാറ്റി

പമ്പ : രഹ്നാ ഫാത്തിമയും കവിതയും മലയിറങ്ങി തുടങ്ങിയതിന്‌ പിന്നാലെ മല ചവിട്ടാനുറച്ച്‌ 46കാരി പമ്‌ബയിലെത്തി. കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയാണ്‌ മലകയറാന്‍ എത്തിയിരിക്കുന്നത്‌. മാലയും ഇരുമുടിയും ഇല്ലാതെയാണ്‌ വിശ്വാസിയാണെന്ന്‌ പറഞ്ഞ്‌ യുവതി പമ്‌ബയിലെത്തിയിരിക്കുന്നത്‌. വിദ്യാരംഭ ദിനത്തില്‍ അയ്യപ്പനെ കണ്ട്‌ തൊഴാന്‍ ആഗ്രഹമുണ്ട്‌ അതുകൊണ്ടാണ്‌ താന്‍ മലകയറാനെത്തിയതെന്നാണ്‌ യുവതി പറയുന്നത്‌. ഷാര്‍ജയില്‍ ജോലി ചെയ്‌ത യുവതി എത്തിയത്‌ ഒറ്റയ്‌ക്കാണ്‌. പൊലീസിനെയും ഇവര്‍ വിവരം അറിയിച്ചിരുന്നില്ല. ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ സ്വന്തം മണ്ഡലത്തില്‍ നിന്നാണ്‌ യുവതി എത്തിയിരിക്കുന്നത്‌.

പമ്‌ബയില്‍ എത്തിയ യുവതിയെ അയ്യപ്പ ഭക്തരും പൊലീസുകാരും തടഞ്ഞ്‌ നിര്‍ത്തി. ഉന്നത പൊലീസുകാരുമായി സംസാരിച്ച ശേഷം കയറ്റി വിടാമെന്ന്‌ പമ്‌ബയില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്‌ പിന്നാലെ ഒരു പൊലീസ്‌ ഉദ്യോഗസ്ഥനെത്തി മുകളിലേക്ക്‌ പോകാന്‍ സാധിക്കില്ലെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ പൊലീസ്‌ സുരക്ഷ നല്‍കാനാവില്ലെന്നും തിരികെ പോവണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പിന്മാറാവാന്‍ തയ്യാറാകാതെ യുവതി മല കയറാന്‍ തീരുമാനിച്ചു. സുരക്ഷ ഒരുക്കേണ്ടത്‌ പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന്‌ പറഞ്ഞ്‌ ഇവര്‍ മലമുകളിലേക്ക്‌ നടന്ന്‌ നീങ്ങുക ആയിരുന്നു. പിന്നീട്‌ ഇവരെ പൊലീസ്‌ കണ്‍ട്രോള്‍ റൂമിലേക്ക്‌ മാറ്റി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top