×

കേന്ദ്ര സര്‍ക്കാര്‍ 2.50 രൂപ കുറച്ചു; ഇനി നികുതിയിനത്തില്‍ 2.50 രൂപ കുറയ്‌ക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാര്‍

ഡല്‍ഹി: കേരളം ഇന്ധനവില കുറയ്ക്കില്ലെന്ന നിലപാടെടുത്തത് ശരിയായില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്രം ഇന്ധന നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരുകളും നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനം നികുതി കുറയ്ക്കില്ലെന്നും കൂട്ടിയ തുക കേന്ദ്രം ആദ്യം കുറയ്ക്കട്ടെ എന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്.

പെട്രോളിനും ഡീസലിനും 2.50 രൂപ വീതമാണ് കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. 1.50 രൂപ നികുതിയിനത്തിലും 1 രൂപ എണ്ണകമ്ബനികളും കുറയ്ക്കാനാണ് തീരുമാനം. സംസ്ഥാനങ്ങള്‍ വിലകൂടുമ്ബോള്‍ കൂടുതല്‍ നികുതി ഈടാക്കുന്നുണ്ട്. എന്നാല്‍ 2.50 രൂപ വീതം സംസ്ഥാന സര്‍ക്കാരുകളും നികുതിയിനത്തില്‍ കുറയ്ക്കണമെന്നാണ് നികുതി കുറച്ചുകൊണ്ട് കേന്ദ്രം ആവശ്യപ്പെട്ടത്. .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top