×

ദേവഭൂമിയെ മുഖ്യമന്ത്രി സംഘര്‍ഷ ഭൂമിയാക്കി; ശോഭാ സുരേന്ദ്രന്‍ – ബ്രിട്ടീഷ് സര്‍ക്കാര്‍ കാണിച്ച മര്യാദ പോലും പിണറായി സര്‍ക്കാര്‍ കാട്ടുന്നില്ലെ- കെ പി ശശികല

നിലയ്ക്കല്‍; ദേവ ഭൂമിയായ ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. നിലയ്ക്കലിലെ പ്രധാന കവാടത്തില്‍ ശബരിമല കര്‍മ്മസമിതി നടത്തിയ നാമജപ ധര്‍ണ്ണയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

യുവതി പ്രവേശനക്കാര്യത്തില്‍ സര്‍ക്കാരിന്റെ തിടുക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ കള്ള സത്യവാങ്ങ്മൂലമാണ് വിധിക്കടിസ്ഥാനമായത്. അമ്മമാരുടെ നാമജപ യാത്രകളിലെ പങ്കാൡത്തം കണ്ടപ്പോള്‍ അവരെ നിറത്തിന്റെയടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കാണിച്ച മര്യാദ പോലും പിണറായി സര്‍ക്കാര്‍ കാട്ടുന്നില്ലെന്ന് അധ്യക്ഷത വഹിച്ച ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല പറഞ്ഞു. ഭക്തിയുടെ പാരമ്ബര്യം പറയുന്ന ദേവസ്വം പ്രസിഡന്റിന് ഭക്തരുടെ താല്പ്പര്യം സംരക്ഷിക്കാന്‍ കഴിയുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top