×

സിപിഎം നേതാവും യുവതിയുമൊത്തുള്ള അശ്ലീല സംഭാഷണം പുറത്ത്, ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത് മറ്റൊരു  കൗണ്‍സിലര്‍, 

കണ്ണൂര്‍ : അശ്ലീല വാട്സാപ് സന്ദേശത്തില്‍ കുരുങ്ങി കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഇടതുഭരണം തുലാസിലായി. സിപിഎം വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവ് യുവതീയുമായി നടത്തിയ അശ്ലീല ഫോണ്‍ സംഭാഷണം കൗണ്‍സിലര്‍മാരുടെ ഔദ്യോ​ഗിക ​ഗ്രൂപ്പില്‍ വന്നതോടെയാണ് ഭരണപ്രതിസന്ധിക്ക് വഴിവെച്ചത്. ​ഗ്രൂപ്പുവഴക്കിന്റെ ഭാ​ഗമായി മറ്റൊരു സിപിഎം കൗണ്‍സിലറാണ് ഈ ഓഡിയോ ക്ലിപ്പ് ​ഗ്രൂപ്പില്‍ പങ്കുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിപിഎം കൗണ്‍സിലറുടെ ഭര്‍ത്താവ് യുവതിയോട് പാര്‍ട്ടി രഹസ്യങ്ങള്‍ക്കൊപ്പം അശ്ലീല കാര്യങ്ങള്‍ പറയുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. മേയറും ക്ലര്‍ക്കും അഡ്മിന്‍മാരായ കൗണ്‍സിലര്‍മാരുടെ വാട്സാപ് ഗ്രൂപ്പിലാണ് മറ്റൊരു സിപിഎം കൗണ്‍സിലര്‍ ഈ അശ്ലീല സംഭാഷണങ്ങള്‍ ഇട്ടത്. സിപിഎം കൗണ്‍സിലര്‍ക്കെതിരെ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാര്‍ നിയമ നടപടിയും ആരംഭിച്ചിട്ടുണ്ട്.

55 അം​ഗ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഇരുപത്തിയേഴ് വീതം സീറ്റുകളാണുള്ളത്. കോണ്‍ഗ്രസ് വിമതന്‍ പി.കെ.രാഗേഷിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കോര്‍പറേഷന്‍ ഭരിക്കുന്നത്. ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നതിനിടെയാണ് സിപിഎം വിഭാഗീയതയുടെ ഭാഗമായി അശ്ലീല സംഭാഷണം പുറത്തായത്.

സംഭവത്തെക്കുറിച്ച്‌ സിപിഎം അന്വേഷണം ആരംഭിച്ചു. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ കൗണ്‍സിലറോട് രാജി ആവശ്യപ്പെട്ടാല്‍ കോര്‍പറേഷന്‍ ഭരണം നഷ്ടമാകും. അതേസമയം തനിക്കെതിരെ പാര്‍ട്ടി നടപടി എടുത്താല്‍ ഭാര്യയെ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് രാജിവയ്പ്പിക്കുമെന്നാണ് ഫോണ്‍ സംഭാഷണം നടത്തിയ പ്രാദേശിക നേതാവിന്റെ ഭീഷണി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top