×

കോണ്‍ഗ്രസും ബിജെപിയും ഭരണഘടനാ വിരുദ്ധമായ നിലപാടില്‍ – തൃപ്‌തി ദേശായി; കയറുന്ന തീയതി ഉടന്‍

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ചുള്ള കേരളത്തിലെ സമരം അനാവശ്യമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സ്ത്രീ പ്രവേശനത്തിനെതിരെ കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അനാവശ്യമാണ്. വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഭരണഘടനാ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുക്കുന്നില്ല. എന്തു വന്നാലും താന്‍ ശബരിമലയിലെത്തും. ശബരിമലയില്‍ പ്രവേശിക്കുന്നതിനുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കും. ഒരു സംഘം സ്ത്രീകള്‍ക്കൊപ്പമാകും താന്‍ ശബരിമലയിലെത്തുക, സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്യാന്‍ എല്ലാവരും തയ്യാറാകണമെന്നും തൃപ്തി ദേശായി ആവശ്യപ്പെട്ടു.

സ്ത്രീ സമത്വത്തിന് വേണ്ടി വാദിക്കുന്ന തൃപ്തി ദേശായി തുടക്കം മുതലേ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top