×

പരാക്രമം കാണിച്ച കണ്ടക്ടര്‍ കസ്റ്റഡ‍ിയില്‍ – യുവതിയെയും കൈക്കുഞ്ഞിനെയും തളളിയിറക്കാന്‍ ശ്രമവും അസഭ്യവര്‍ഷവും;

കൊല്ലം: ബസിലെ തിരക്കു കാരണം സ്റ്റോപ്പില്‍ പെട്ടെന്ന് ഇറങ്ങാന്‍ കഴിയാതിരുന്ന യുവതിയെയും കൈക്കുഞ്ഞിനെയും തള്ളിയിറക്കാന്‍ ശ്രമിച്ച സ്വകാര്യബസ് കണ്ടക്ടര്‍ കസ്റ്റഡിയില്‍. യുവതിയെ അസഭ്യം പറയുകയും ചെയ്ത യുവാവിനെ അഞ്ചാലുംമൂട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.കൊല്ലം – ശിങ്കാരപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ കടവൂര്‍ പരപ്പത്തുവിളയില്‍ ആദര്‍ശാണ് കസ്റ്റഡിയിലായത്.

കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം.കൊല്ലത്തുനിന്ന് അഞ്ചാലുംമൂട്ടിലേക്കു പോകുകയായിരുന്ന താന്നിക്കമുക്ക് സ്വദേശിനിയായ യുവതിക്ക് അഞ്ചാലുംമൂട് ജംക്‌ഷനില്‍ ബസ് നിര്‍ത്തിയപ്പോള്‍ തിരക്കു കാരണം പെട്ടെന്ന് ഇറങ്ങാന്‍ കഴിഞ്ഞില്ല. ഇതില്‍ ക്ഷുഭിതനായ കണ്ടക്ടര്‍ യുവതിക്ക് നേരെ തിരിയുകയായിരുന്നു.ബസില്‍ വച്ച്‌ അസഭ്യം പറയുകയും കുഞ്ഞുമായി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തള്ളിയിറക്കാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

പുറത്തിറങ്ങിയ യുവതിയെയും കുഞ്ഞിനെയും സ്റ്റോപ്പില്‍ ഉണ്ടായിരുന്നവര്‍ കേള്‍ക്കെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. യുവതിയുടെയും ഭര്‍ത്താവിന്റെയും പരാതിയില്‍ കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top