×

നാളെ തേങ്ങയ്‌ക്ക്‌ പകരം മുട്ട ഉടയ്‌ക്കാന്‍ അവര്‍ പറയും; ആഞ്ഞടിച്ച്‌ ബിജെപി നേതാവ്‌ രാധാകൃഷ്‌ണന്‍

ആലപ്പുഴ: ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാറിനെയും സിപിഎം മന്ത്രിമാരെയും രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. ശബരിമലയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റുകാര്‍ മുന്നോട്ട് വന്നാല്‍ ചെങ്കൊടി റോഡിലിട്ട് കത്തിക്കുമെന്നും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

യുവതി പ്രവേശന വിഷയത്തില്‍ മന്ത്രിമാര്‍ വിഡ്ഡിത്തങ്ങളാണ് പറയുന്നത്. തോമസ് ഐസക് നേരത്തെ തന്നെ ശബരിമലയ്ക്ക് എതിരാണ്. ഒരു ദിവസം ഒരു ലക്ഷം പേര്‍ ശബരിമലയില്‍ കയറിയാല്‍ മതിയെന്ന് ഇപ്പോള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. തിരുപ്പതി മോഡലാക്കാന്‍ ഇയാളാരാണ്, ഇയാള്‍ക്ക് സ്ത്രീധനം കിട്ടിയതാണോ ശബരിമലയെന്നും എഎന്‍ രാധാകൃഷ്ണന്‍ ചോദിച്ചു.
ഇന്ന് ഒരു ദിവസം ഒരു ലക്ഷം പേര്‍ കയറിയാല്‍ മതിയെന്ന് പറയും. നാളെ ബെര്‍മുഡ ഇട്ട് പോയാല്‍ മതിയെന്ന് പറയും. തേങ്ങയ്ക്ക് പകരം മുട്ടയുടയ്ക്കാനും അവര്‍ പറയും. ഇതൊക്കെ തീരുമാനിക്കാന്‍ ഇവരാരാണ്. ജനങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയാണ് സിപിഎമ്മും സര്‍ക്കാരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top