×

ഭാരത്‌ ജ്യോതി മീഡിയ  ‘നേരിനൊപ്പം നീതിക്കൊപ്പം’

തിരുവനന്തപുരം : ഇന്ത്യന്‍ ദേശീയത വെല്ലുവിളി നേരിടുന്ന പുതിയ കാലത്ത്‌ ഇന്ത്യന്‍ സംസ്‌കാരത്തിന്‌ കാവലാകാന്‍ ഇനി ഭാരത്‌ ജ്യോതിയും. ഇന്ത്യയുടെ ആത്മാവ്‌ തൊട്ടറിയുന്ന ദേശീയ ബോധമുള്ള ഒരുകൂട്ടം ദേശസ്‌നേഹികളുടെ അര്‍ത്ഥവത്തായ സാമൂഹിക ഇടപെടല്‍ ആണ്‌ ഭാരത്‌ ജ്യോതി മീഡിയ ഹൗസിന്റെ കര്‍ത്തവ്യം.

വിദേശ മലയാളികളുടേയും ഇതര സംസ്ഥാനങ്ങളിലെ മലയാളി കൂട്ടായ്‌മകളുടെയും കേരളത്തിലെ സംഭാവനയാണ്‌ ഭാരത്‌ ജ്യോതി. തിരുവനന്തപുരത്ത്‌ തമ്പാനൂരാണ്‌ ഭാരത്‌ ജ്യോതി കോര്‍പ്പറേറ്റ്‌ ഓഫീസ്‌. കൊച്ചി കോഴിക്കോട്‌ ദല്‍ഹി എന്നിവിടങ്ങളില്‍ സെന്‍ററുകള്‍ ഉണ്ടാകും. ഭാരത്‌ ജ്യോതിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന്‌ പത്തംഗ എക്‌സിക്യൂട്ടീവ്‌ രൂപീകരിച്ചു. കെ ആര്‍ രതീഷിനെ മാനേജിംഗ്‌ ഡയറക്ടറായും എം കെ ഉണ്ണികൃഷ്‌ണനെ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസറായും തിരുവനന്തപുരത്ത്‌ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം നിശ്ചയിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സംരക്ഷകരാകാന്‍ പ്രതിജ്ഞബദ്ധമായ ഭാരത്‌ ജ്യോതി വരും ദിവസങ്ങളില്‍ അതിന്റെ പ്രവര്‍ത്തന മേഖല പൊതുസമൂഹത്തില്‍ വിശദമാക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top