×

പുതിയ വാർത്ത ചാനൽ – ഇനി നേരിൻ്റെ വാർത്ത മാത്രം

മലയാളത്തില്‍ ഇനി നേരിന്റേയും നീതിയുടേയും വാര്‍ത്ത കാലം വരുന്നു തിരുവനന്തപുരം : സംഭവങ്ങളിലെ നേരും നീതിയും തിരയുന്നവര്‍ക്ക്‌ ഭാരത്‌ ജ്യോതി മീഡിയ ഹൗസിന്റെ സാക്ഷ്യമായി മലയാളത്തില്‍ പുതിയ വാര്‍ത്ത ചാനല്‍ വരുന്നു ഇന്ന്‌ തിരുവനന്തപുരത്ത്‌ ചേര്‍ന്ന ഭാരത്‌ ജ്യോതി മീഡിയ ഹൗസിന്റെ എക്‌സിക്യൂട്ടീവ്‌ യോഗം പുതിയ വാര്‍ത്ത ചാനല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. സംഭവങ്ങള്‍ വളച്ചൊടിച്ച്‌ വസ്‌തുതകളില്‍ വെള്ളം ചേര്‍ത്ത്‌ വ്യക്തി താല്‍പര്യവും കോര്‍പ്പറേറ്റ്‌ താല്‍പര്യവും സംരക്ഷിക്കുന്ന നിലവിലെ രീതി പൊളിച്ചടുക്കുക എന്നത്‌ കാലഘട്ടത്തിന്റെ ആവശ്യം ആണ്‌.
മുഖം നോക്കാതെ വ്യക്തി താല്‍പര്യങ്ങള്‍ക്കോ കോര്‍പ്പറേറ്റ്‌ താല്‍പര്യങ്ങള്‍ക്കോ അടിമ ആകാതെ സത്യം മാത്രം വിളിച്ചു പറയുന്ന വാര്‍ത്ത ചാനല്‍ ആണ്‌ ഭാരത്‌ ജ്യോതി മീഡിയ ലക്ഷ്യമിടുന്നത്‌..


നട്ടെല്ല്‌ വളയ്‌ക്കാത്ത നാവടയ്‌ക്കാത്ത ജനങ്ങളുടെ ശബ്ദം മാത്രം ആകും ഈ വാര്‍ത്ത ചാനല്‍.. പുതിയ വാര്‍ത്ത ചാനലിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഭാരത്‌ ജ്യോതി മീഡിയ ഹൗസ്‌ എം ഡി കെ ആര്‍ രതീഷിനേയും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസര്‍ വി എം ഉണ്ണികൃഷ്‌ണപിള്ളയേയും എക്‌സിക്യൂട്ടീവ്‌ യോഗം ചുമതലപ്പെടുത്തി…
ഭാരത്‌ ജ്യോതി മീഡിയ ഹൗസിന്റെ ലോഗോയുടെ പ്രകാശനവും നിര്‍വ്വഹിച്ചു.
ഭാരത്‌ ജ്യോതി മീഡിയ ഹൗസിന്റെ തിരുവനന്തപുരം കോര്‍പ്പറേറ്റ്‌ ഓഫീസ്‌ ആയിരിക്കും തുടക്കത്തില്‍ പുതിയ വാര്‍ത്ത ചാനലിന്റേയും ആസ്ഥാനം. ജനാധിപത്യവും ജനാഭിപ്രായവും മുഖവിലയ്‌ക്കെടുത്താകും പുതിയ വാര്‍ത്ത ചാനല്‍ പ്രവര്‍ത്തിക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top