×

നീ ആരാടാ……… നീ കുരക്കുന്നത് സുടാപ്പികള്‍ക്ക് വേണ്ടിയാണ് ആണ് – ശബരിമല വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ആഷിഖ് അബുവിന് തെറിവിളി

കൊച്ചി: ശബരിമലയില്‍ പ്രായഭേതമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച ആഷിഖ് അബുവിന് സോഷ്യല്‍ മീഡിയയില്‍ തെറിവിളി. വിധിയില്‍ പ്രതിഷേധിച്ച്‌ വിശ്വാസികളെ തെരുവിലറിക്കുക്കുന്നതില്‍ സംഘപരിവാറിന് കൃത്യമായ ലക്ഷ്യമുണ്ടെന്നും അവര്‍ യുക്തിയെ നിരാകരിക്കുകയാണെന്നുമായിരുന്നു ആഷിഖിന്റെ പോസ്റ്റ്.

ശബരിമലയുടെ കാര്യത്തില്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ തീരുമാനിക്കും. അതില്‍ അഭിപ്രായം പറയാന്‍ നീ ആരാടാ മേത്താ. നീ കുരക്കുന്നത് സുടാപ്പികള്‍ക്ക് വേണ്ടിയാണ് ആണ് എന്ന് എല്ലാവര്‍ക്കും അറിയാം. ശശിയ്‌ക്കെതിരെയും ഫ്രാങ്കോ മുളയ്ക്കലിനെതിരെയും ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ മോന്‍ എവിടെയായിരുന്നു. ഒന്നുകില്‍ എല്ലാത്തിലും പ്രതികരിക്കണം. അല്ലെങ്കില്‍ മിണ്ടരുത്. പിണറായിയെ സുഖിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും കളയരുത്…എന്നിങ്ങനെ നീളുന്നു പോസ്റ്റിനടിയിലെ കമന്റുകള്‍.

ആഷിഖ് അബുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാന്‍ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്ടീയലാക്കോടെയാണ്. പക്ഷെ അവിടെയും യുക്തിയെ നിരാകരിക്കല്‍ മാത്രമാണ് അവര്‍ ചെയ്യുന്നത്. അതും മനസിലാക്കാം. യുക്തിയെ അംഗീകരിക്കുന്ന ശീലം അവര്‍ക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ്സ് കണ്‍ഫ്യൂഷനിലാണ്, അതിസ്വാഭാവികം. കേരളം പ്രക്ഷുദമാവുമ്ബോള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്. അതില്‍ വാക്കുകള്‍ക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്.
നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട് !

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top