×

ആധാര്‍ കാര്‍ഡില്‍ പ്രായം തിരുത്തി യുവതികളെ എത്തിച്ച്‌ , നട അടച്ച്‌ കഴിയുമ്പോള്‍ ഫോട്ടോ വിടാന്‍ ഗൂഢാലോചന

പമ്പ : ഇന്നും 50 തികയാത്ത സ്‌ത്രീ ശബരിമലയിലെത്തി. ബാലമ്മയെന്ന 47കാരിയാണ്‌ അതീവ രഹസ്യമായി നടപ്പന്തലിലെത്തിയത്‌. നീലിമല കയറിയെത്തിയെ ഇവരെ നടപ്പന്തലില്‍ ഭക്തര്‍ തിരിച്ചറിഞ്ഞു. ഇതോടെ പ്രതിഷേധവും ശരണം വിളികളും തുടങ്ങി. ഇതോടെ പൊലീസെത്തി ബാലമ്മയ്‌ക്ക്‌ ചുറ്റും സംരക്ഷണ വലയം തീര്‍ത്തു. പ്രതിഷേധത്തിന്റെ ശക്തി കണ്ട ബാലമ്മ ബോധരഹിതയുമായി. സന്നിധാനം ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികില്‍സ നല്‍കി ഇവരെ ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സില്‍ മലയിറക്കി.

എന്നാല്‍ ആധാര്‍ കാര്‍ഡില്‍ പ്രായം തിരുത്തി യുവതികളെ സന്നിധാനത്ത്‌ എത്തിക്കാനും തുടര്‍ന്ന്‌ നട അടച്ച്‌ കഴിയുമ്പോള്‍ ഫോട്ടോയും വീഡിയോയും പ്രസിദ്ധീകരിക്കാനും നീക്കം നടക്കുന്നുണ്ടെന്ന്‌ അയ്യപ്പധര്‍മ്മ സേന പ്രവര്‍ത്തകര്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top