×

ഇനി 41 വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും വരാട്ടോ അയ്യപ്പാ… തമിഴ്‌ പെണ്‍കൊടിയുടെ പ്ലേകാര്‍ഡ്‌ വൈറലായി

ശബരിമല: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വലിയ പ്രതിഷേധങ്ങള്‍ക്കാണ് കാരണമായത്. രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് ശബരിമല വിഷയം. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി വിശ്വാസികള്‍ ശബരിമല സന്ദര്‍ശനത്തിന് എത്താറുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ക്കൊന്നും ഇവര്‍ കാര്യമായി പങ്കെടുക്കുന്നത് കാണുന്നില്ല. എന്നാല്‍ ശബരിമല ദര്‍ശനത്തിന് എത്തിയ ഒന്‍പതു വയസുകാരി ജനനി കുറച്ച്‌ വ്യത്യസ്തയാണ്. ഒരു പ്ലക്കാര്‍ഡും കൈയിലേന്തി തനിക്ക് പറയാനുള്ളത് വിളിച്ചു പറയുകയാണ് തമിഴ്‌നാട് സ്വദേശിയായ ഈ പെണ്‍കുട്ടി.

തനിക്ക് ഒന്‍പതു വയസായെന്നും ഇനി ശബരിമല സന്ദര്‍ശിക്കുന്നത് 50 വയസിലായിരിക്കും എന്നുമാണ് ജനനി തന്റെ പ്ലക്കാര്‍ഡിലൂടെ പറയുന്നത്. ഇരുമുടിക്കെച്ചും തലയിലേന്തി പ്ലക്കാര്‍ഡും പിടിച്ചു നില്‍ക്കുന്ന ജനനിയുടെ ചിത്രം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. വെള്ളിയാഴ്ചയാണ് മാതാപിതാക്കള്‍ക്കൊപ്പം ജനനി ദര്‍ശനത്തിന് എത്തിയത്.

സുപ്രീംകോടതിയുടെ വിധി എന്താണെന്ന് തങ്ങള്‍ക്കറിയില്ലെന്നും എന്നാല്‍ തന്റെ മകള്‍ക്ക് 10 വയസ് തികഞ്ഞാല്‍ പിന്നെ അവള്‍ അയ്യപ്പനെ കാണാന്‍ എത്തുക 50 വയസ് പൂര്‍ത്തിയായതിന് ശേഷമായിരിക്കും എന്നാണ് ജനനിയുടെ അച്ഛന്‍ സതീഷ് കുമാര്‍ പറയുന്നത്. 50 വയസിന് മുന്‍പ് മകള്‍ മലചവിട്ടുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top