×

സന്നിധാനം, പമ്ബ, നിലയ്‌ക്കല്‍, ഇളവുങ്കല്‍ എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിച്ചു

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ കടുത്ത നടപടിക്കൊരുങ്ങി ജില്ലാ ഭരണകൂടം. സന്നിധാനം, പമ്ബ, നിലയ്‌ക്കല്‍, ഇളവുങ്കല്‍ എന്നിവിടങ്ങളില്‍ കളക്‌ടര്‍ നിരോധനാജ്ഞ (144) പ്രഖ്യാപിച്ചു. പ്രതിഷേധങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ലെന്നും ജില്ലാ കളക്‌ടര്‍ അറിയിച്ചു. 30 കി.മീ ദൂര പരിധിയില്‍ പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്നും കളക്‌ടര്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു.സമീപഭാവിയിലൊന്നും ശബരിമലയില്‍ നിരോധനാജ്ഞ ഉണ്ടായിട്ടില്ല.അത്യപൂര്‍വമായ അക്രമസംഭവങ്ങള്‍ ശബരിമലയില്‍ അരങ്ങേറിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ കടുത്ത നടപടി.

പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തില്‍ നിലയ്‌ക്കലില്‍ നിന്നുള്‍പ്പടെ സമരക്കാരെ പൂര്‍ണമായി ഒഴിപ്പിയ്‌ക്കാനാണ് പൊലീസിന് ഇപ്പോള്‍ ഉന്നതഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top