×

സ്വവര്‍ഗ രതി; ഇത്തരം വൈകല്യങ്ങള്‍ ചികിത്സിച്ച്‌ നേരെയാക്കുകയാണ് വേണ്ടത്: സുബ്രഹ്മണ്യന്‍ സ്വാമി.

ന്യൂഡല്‍ഹി: സ്വവര്‍ഗ രതി നിയമ വിധേയമാക്കിയ സുപ്രീംകോടതി വിധിക്ക് പിന്നില്‍ അമേരിക്കന്‍ കളിയാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. സുപ്രീം കോടതി വിധിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച സ്വാമി വൈകാതെ ഇന്ത്യയില്‍ സ്വവര്‍ഗരതിക്കാര്‍ക്കുള്ള ബാറുകളുണ്ടാകുമെന്നും എയിഡ്സ് രോഗം പടരുമെന്നും പറഞ്ഞു.

സുബ്രഹ്മണ്യന്‍ സ്വാമിയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ ട്വീറ്റിലാണ് വിവാദ പരാമര്‍ശം. അത്തരമൊരു സാഹചര്യത്തില്‍, വിധി മറികടക്കാന്‍ അടുത്ത സര്‍ക്കാരിന് സുപ്രീംകോടതി ഏഴംഗ ബെഞ്ചിനെ സമീപിക്കേണ്ടിവരുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ഒരാളുടെ സ്വകാര്യജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളേക്കുറിച്ച്‌ ആരും ഉത്കണ്ഠപ്പെടുകയോ ആരെയും ശിക്ഷിക്കേണ്ടതോ ഇല്ല. ആറുവിരലുകളുമായി ജനിക്കുന്നത് പോലെ ജന്മനാ ഉണ്ടാകുന്ന ഇത്തരം വൈകല്യങ്ങള്‍ ചികിത്സിച്ച്‌ നേരെയാക്കുകയാണ് വേണ്ടതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സ്വവര്‍ഗരതി അംഗീകരിച്ചുകൊണ്ടുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത് വ്യാഴാഴ്ചയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top