×

അല്‍പ്പം വണ്ണം കൂടുതലാണെന്നേയുള്ളൂ അതൊന്നും എനിക്ക് പ്രശ്നമില്ല- സരീഷും ഭാര്‍ഗ്ഗവിയും പരാതി നല്‍കി

എന്റെ ഭാര്യയ്ക്ക് അല്‍പ്പം വണ്ണം കൂടുതലാണെന്നേയുള്ളൂ അതൊന്നും എനിക്ക് പ്രശ്നമില്ല. അവളുടെ മനസ്സിന്റെ സൗന്ദര്യം മാത്രമാണ് ഞാന്‍ നോക്കിയത്. മരണം വരെയും അവള്‍ എന്നെ ജീവനു തുല്യം തന്നെ സ്നേഹിക്കുമെന്ന് ഉറപ്പാണ്. എന്റെ മാതാപിതാക്കള്‍ക്ക് നല്ലൊരു മകളായിരിക്കും. എന്തിനാണ് മറ്റുള്ളവര്‍ ഞങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചു കയറുന്നത്? സരീഷ് ചോദിക്കുന്നു. സരീഷിന്റെ ഭാര്യ അര്‍ച്ചനയും ഏറെ ദുഃഖിതയാണ്. വ്യാജ പ്രചരണം മാനസികമായി ഏറെ തളര്‍ത്തിയിരിക്കുകയാണ്. മറ്റുള്ളവരുടെ സോഷ്യല്‍ മീഡിയയിലെ കമന്റുകളും മറ്റും കാണുമ്ബോള്‍ ഏറെ പ്രയാസമുണ്ടാക്കുന്നുമുണ്ടെന്ന് അര്‍ച്ചന പറഞ്ഞു. അതേ സമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ മുഖ വിലയ്ക്കെടുക്കേണ്ട എന്നാണ് രണ്ടുപേരുടെയും വീട്ടുകാര്‍ പറയുന്നത്.

കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തില്‍ കാര്‍ക്കോട് സ്വദേശി 21 കാരന്‍ ആലപ്പുഴ സ്വദേശിയായ യുവതിയെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടാണ് സമൂഹ മാധ്യമങ്ങളില്‍ പരിഹാസ ശരങ്ങളുയര്‍ന്നത്. കാര്‍ക്കോട്ടെ സരീഷിന്റെ വീട്ടില്‍ മാതാപിതാക്കളോടൊപ്പം തന്നെയാണ് ദമ്ബതികള്‍ കഴിയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇവരെ അപമാനിച്ചവര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇവര്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ എല്ലാവിധമായ സഹായവും ഉണ്ടാകുമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സനോജ് മറുനാടന്‍ മലയാളിയോട് പറഞ്ഞു. വിവാഹ സമയത്തെടുത്ത ഫോട്ടോ പ്രചരിപ്പിച്ചയാള്‍ക്കെതിരെ ജില്ലാ പൊലീസ് മോധാവിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നവ ദമ്ബതികള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top