×

മകന്റെ കല്യണത്തിന്‌ രമേശ്‌ ചെന്നിത്തല എത്തിയത്‌ സ്‌കൂട്ടറില്‍

ചെന്നിത്തലയുടെ മൂത്ത മകന്‍ ഡോ. രോഹിത്തിന്റെ വിവാഹ നിശ്ചയമായിരുന്നു ഇന്ന്. പ്രതിപക്ഷ നേതാവെന്ന തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ചുരുങ്ങിയ സമയം മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നിത്തലയ്ക്ക് സാധിച്ചത്. കൊച്ചിയില്‍ പ്രതിഷേധക്കടല്‍ ഇരുമ്ബുന്നതിനിടെയാണ് ചെന്നിത്തല മകന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നതിന് മുമ്ബാണ് വിവാഹ നിശ്ചയത്തിന് തീയ്യതിയും തീരുമാനിച്ചത്. അതുകൊണ്ട് തന്നെയാണ് ഇന്ന് തന്നെ ചടങ്ങ് നടത്തിയത്. തിരക്കുകള്‍ക്കിടെ മകന്റെ വിവാഹനിശ്ചയത്തിന് സ്‌കൂട്ടറിലെത്തിയാണ് രമേശ് ചെന്നിത്തല പങ്കെടുത്തത്.

രമേശ് ചെന്നിത്തലയുടെ മകന്‍ മൂത്ത മകനാണ് ഡോക്ടറായ രോഹിത്ത്. വ്യവസായി ഭാസിയുടെ മകള്‍ ശ്രീജയും തമ്മിലുള്ള വിവാഹനിശ്ചയമാണ് നടന്നത്. രോഹിത്ത് അമൃത ആശുപത്രിയിലും ശ്രീജ അമേരിക്കയിലും ഡോക്ടറാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top