×

കലോത്സവം- യുവജനങ്ങളുടെ മനോവീര്യം തകര്‍ക്കുന്ന ഉത്തരവ്‌ പിന്‍വലിക്കണം- കെ എസ്‌്‌ സി (എം)

കലോത്സവങ്ങൾ നിർത്തലാക്കാൻ ഉള്ള സർക്കാർ നീക്കം പ്രതിഷേദാർഹം കെ സ് സി(എം) ന്യൂമാൻ കോളേജ് യൂണിറ്റ് കമ്മിറ്റി

പ്രതിസന്ധികളെ സധൈര്യം നേരിട്ട യുവജനങ്ങളുടെ മനോവീര്യം കെടുത്തുന്ന നിലപാടുകലാണ് കലാ കായിക മത്സരങ്ങളും സാംസ്‌കാരിക പ്രവര്തനങ്ങളും വേണ്ടന്ന് വെക്കുന്ന സർക്കാർ ഉത്തരവിലൂടെ വെളിവാകുന്നത്. എന്തിനെയും നേരിടും ഞങ്ങൾ തളരാതെ മുൻപോട്ടു പോകും എന്ന നിലപാടുകൾക്കുള്ള തിരിച്ചടിയായെ ഇതിനെ കാണാൻ കഴിയൂ എന്നും ഇത് പ്രതിഷേധാർഹമാണെന്നും കെ സ് സി(എം) ന്യൂമാൻ കോളേജ് യൂണിറ്റ് പ്രസിഡന്റ്‌ ജെൻസ് നിരപ്പേൽ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു.

യൂണിറ്റ് വൈസ് പ്രസിഡന്റ്‌ അമൽ കുറ്റിയാനിമറ്റത്തിൽ, യൂണിറ്റ് ജനറൽ സെക്രട്ടറി ജോബിൻ വല്ലാട്ട്, ജെഫ് ജെയ്സൺ, സെബിൻ ജോസ്, മാർട്ടിൻ പോൾ, പ്രിൻസ് അഗസ്റ്റിൻ, മനു മാത്യു, തൻവീർ സലിം, ജെയിംസ് തോമസ്, ജെഫിൻ സണ്ണി, ജോസ്‌മോൻ സാന്റി, അജിൽ ഷിബി തുടങ്ങിയവർ പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top