×

ഇനി ഐപിസി 377ലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം; സ്വവര്‍ഗ്ഗ രതി നിയമവിധേയം, കുറ്റകരമല്ല ചരിത്രവിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ ലൈംഗികതയില്‍ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി പറയുമ്ബോള്‍ സ്വകാര്യത മൗലികാവകാശമാണെന്ന വാദമാണ് അംഗീകരിക്കപ്പെടുന്നത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉള്‍പ്പെട്ടെ അഞ്ചംഗ ബഞ്ച് വിധിക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്തെ നിയമം തിരുത്തിയാണ്. ഇതിന് സമാനമായ നിരവധി നിയമങ്ങളും ചട്ടങ്ങളും ഇനിയും ഇന്ത്യയിലുണ്ട്. കലാനുസൃതമായി ഇതെല്ലാം പൊളിച്ചെഴുതാനുള്ള കരുത്ത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കുണ്ടെന്നും ഈ വിധി പ്രസ്താവം അടിവരയിടുന്നു.

ഇക്കാര്യത്തില്‍ ഉണ്ടായ പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ നാലു വിധി പ്രസ്താവ്യം ഉണ്ടായിരുന്നെങ്കിലും ബഞ്ചിലെ എല്ലാ ചീഫ് ജസ്റ്റീസുമാര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. അങ്ങനെ കൂടുതല്‍ തെളിമയും തിളക്കവും ഈ വിധിക്ക് വരികയാണ്. സ്വവര്‍ഗ്ഗലൈംഗികതയുടെ കാര്യത്തില്‍ 157 വര്‍ഷത്തെ ചരിത്രമാണ് തിരുത്തപ്പെട്ടത്. സ്വകാര്യത മൗലീകാവകാശമാണെന്നും ഇത്തരം ലൈംഗികത താല്‍പ്പര്യമുള്ളവര്‍ക്കും മറ്റുള്ളവരേപ്പോലെ തന്നെ മൗലീകാവകാശം ഉണ്ടെന്നും കോടതി വിശദീകരിക്കുന്നു. 377 ാം വകുപ്പ് സ്വകാര്യ മൗലീകതയുടെ എതിരാണെന്നും കോടതി പറഞ്ഞു. എല്‍ജിബിടി സമൂഹത്തിന്റെ എല്ലാ അവകാശങ്ങളുടേയും ലംഘനമാണെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ നേരത്തേയുണ്ടായ ഹൈക്കോടതി വിധിയെ എതിര്‍ത്ത് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ വിധി.

‘ഒരാളുടെ ലിംഗവും ലൈംഗികതയും അയാളുടെ തിരഞ്ഞെടുപ്പാകണം. അത്തരം ഒരു അവകാശത്തെ റദ്ദ് ചെയ്യുന്നതാണ് 377 ആം വകുപ്പ്. അത് വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണെന്ന ഹര്‍ജിക്കാരുടെ വാദമാണ് അംഗീകരിക്കപ്പെടുന്നത്. സ്വവര്‍ഗരതി നിയമവിധേയമാക്കണം എന്ന ആവശ്യത്തില്‍ സുപ്രീംകോടതിക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും എന്നാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിവാഹം അടക്കമുള്ള സിവില്‍ അവകാശങ്ങള്‍ സ്ഥാപിച്ചുകൊടുക്കരുത്. അത്തരത്തില്‍ എന്തെങ്കിലും തീരുമാനം ഉണ്ടായാല്‍ സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതംഉണ്ടാകും’ എന്നായിരുന്നു കേന്ദ്രത്തിന്റെ തുടക്കം മുതലുള്ള നിലപാട്. ജീവിത പങ്കാളി എതിര്‍ലിംഗത്തില്‍ പെട്ടവര്‍തന്നെ ആകണം എന്നില്ല എന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.ഭരണഘടനയുടെ 21ാം അനുഛേദം ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം കൂടി ഉറപ്പു നല്‍കുന്നതാണ് എന്ന് ഹാദിയ കേസിലും അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ടെന്ന് വാദത്തിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രഛൂഡ പരാമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്വവര്‍ഗ്ഗ വിവാഹത്തേയും വിധി അംഗീകരിക്കുമെന്ന് തന്നെയാണ് വിലിയിരുത്തല്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top