×

അമിത് ഷായുടെ ആ ഉപദേശം ഫലിച്ചു : പി എസ് ശ്രീധരന്‍പിള്ള

കൊച്ചി : സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച അവസരത്തില്‍ ദേശീയ പ്രസിഡന്റ് അമിത് ഷാ, പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ച സമുദായം ഇന്ന് പാര്‍ട്ടിയോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തിലെത്തിയ താന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചു. അതിന് ഫലവും കണ്ടുതുടങ്ങിയതായി ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

ക്രിസ്തീയ പുരോഹിതന്മാര്‍ ബിജെപിയില്‍ ചേരുന്നതു സംബന്ധിച്ച്‌ തെറ്റായ പ്രചാരണങ്ങളുണ്ടായി. ചേര്‍ന്നവരില്‍ ഒരാള്‍ ബിജെപിയെ പരസ്യമായി അനുകൂലിച്ചതോടെ ആരോപണങ്ങളുടെ മുനയൊടിഞ്ഞു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം പല തെറ്റുകളും തിരുത്തി മുന്നേറും. ഹിന്ദുത്വം ഉള്‍പ്പെടെ ഒന്നിലും വെള്ളം ചേര്‍ക്കാതെ, എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കിയാകും ബിജെപി കേരളത്തില്‍ മുന്നോട്ടുപോകുകയെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top