×

തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി; ഇന്ത്യന്‍ വ്യോമസേന ഉപമേധാവിക്ക് പരിക്ക്

ന്യൂഡല്‍ഹി: സ്വന്തം കൈയിലിരുന്ന തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി ഇന്ത്യന്‍ വ്യോമസേന ഉപമേധാവിക്ക് പരിക്ക്. എയര്‍ മാര്‍ഷല്‍ ഷിരീഷ് ബാബന്‍ ഡിയോയെ ആണ് കാലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടയില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍.ആര്‍. ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.

കഴിഞ്ഞ ജൂലായില്‍ എയര്‍മാര്‍ഷല്‍ ബി.എസ്. ധനോവയ്ക്ക് വ്യോമസേന മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചതിനു പിന്നാലെയാണ് ഡിയോ ഉപമേധാവിയായത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top