×

ശബരിമല സ്ത്രീ പ്രവേശനം : തിങ്കളാഴ്ച ശിവസേനയുടെ ഹര്‍ത്താല്‍

തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച ശിവസേനയുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമലയില്‍ നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേന ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. നിരവധി ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ടെന്നും, ഹര്‍ത്താവിന് ആഹ്വാനം ചെയ്ത ശിവസേന കേരള രാജ്യപ്രമുഖ് വ്യക്തമാക്കി. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ മറ്റ് സംഘടനകളുമായി ചേര്‍ന്ന് അപ്പീല്‍ നല്‍കും. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ആര്‍എസ്‌എസ് പിന്തുണയ്ക്കുന്നത് അവര്‍ക്ക് മറ്റ് അജണ്ടകള്‍ ഉള്ളതുകൊണ്ടാണെന്നും ശിവസേന നേതാവ് അഭിപ്രായപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top