×

സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് തൃശൂര്‍ കലക്ടര്‍

തൃശൂര്‍: അവശ്യ സര്‍വ്വീസുകള്‍ക്ക് ഇന്ധനക്ഷാമം രൂക്ഷമായതോടെ കര്‍ശന നടപടികളുമായി തൃശൂര്‍ കലക്ടര്‍. തൃശൂര്‍ ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് കലക്ടര്‍ ടി വി അനുപമയുടെ നിര്‍ദേശം. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റുവാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും ഇന്ധനം ആവശ്യമാണ്.

അതിനാല്‍ പൊതു / സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കു ശേഷം മാത്രമെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കാവൂ എന്നും കലക്ടര്‍ വിശദമാക്കി.കൊച്ചി ഇരുമ്ബനത്തെ പ്ലാന്‍റില്‍ നിന്നാണ് സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ ഇന്ധനം എത്തിക്കുന്നത്. വടക്കന്‍കേരളത്തില്‍ മംഗലാപുരത്ത് നിന്ന് കൂടി കൊണ്ടുവരുന്നുണ്ട്.

എന്നാല്‍ പ്രളയത്തില്‍ റോഡ്, റയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുന്നതിനാല്‍ വാഗണുകളിലോ, ടാങ്കറുകളിലോ ഇന്ധനം എത്തിക്കാനാവാത്ത സ്ഥിതിയാണ് നിലവില്‍ ഉള്ളത്. ക്ഷാമം മുന്നില്‍ കണ്ട് ചിലര്‍ കന്നാസുകളിലും മറ്റും ഇന്ധനം ശേഖരിക്കാന്‍ തുടങ്ങിയതോടെയാണ് കലക്ടര്‍ കര്‍ശന നിലപാട് എടുത്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top