×

കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായി; കാമുകന്‍ ഒളിവില്‍

കൊച്ചി: കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായി. പെണ്‍കുട്ടിയുടെ കാമുകനായ 23-കാരനായ അയല്‍വാസിയായി യുവാവിനെ പൊലീസ് തിരയുന്നു. ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി വീട്ടുകാരില്‍നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. വയറുവേദനയും ചര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പല പ്രാവശ്യം അടുത്തുള്ള ഹോമിയോ ഡോക്ടറുടെ അടുത്തുകൊണ്ടുപോയെങ്കിലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. കടുത്ത വയറുവേദനയനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം, നാലാം മാസം വീട്ടുകാര്‍ അറിഞ്ഞത് എന്നാണ് വിവരം. ആദ്യഘട്ടത്തില്‍ 16 കാരി ഗര്‍ഭിണിയാണെന്ന് രഹസ്യ വിവരം ലഭിച്ചുവെങ്കിലും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്താനായില്ല. തുടര്‍ന്ന്, 16 കാരിയും ഇവരുടെ അമ്മയും കൈക്കുഞ്ഞും, 23 കാരനും അമ്മയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. കുഞ്ഞിനെയും 16 കാരിയേയും 23 കാരന് ഒപ്പം വിടണമെന്ന ആവശ്യവുമായായിരുന്നു ഇവര്‍ വന്നത്. അവശയായി എത്തിയ പെണ്‍കുട്ടിയെ തുടര്‍ന്നാണ് ശിശുഭവനിലേക്കും തുടര്‍ന്ന് ആശുപത്രിയിലേക്കും മാറ്റിയത്. പെണ്‍കുട്ടിക്കും 23 കാരന്റെ ഒന്നിച്ച്‌ പോകണമെന്നാണ് ആഗ്രഹമെന്നാണ് വിവരം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top