×

ജനതാദള്‍ സെക്യുലാര്‍ ഇടുക്കി ജില്ലാ കമ്മിറ്റി ആറ്‌ ലക്ഷം രൂപയുടെ സാധനങ്ങള്‍ കളക്ടര്‍ക്ക്‌ കൈമാറി 

ആറ്‌ ലക്ഷത്തോളം രൂപ വില വരുന്ന സാധനങ്ങളാണ്‌ ജനതാ ദള്‍ സെകുലര്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുരിതാശ്വാസ സഹായം ഇടുക്കി ജില്ലാ കളക്ടര്‍ ക്‌ കൈമാറി.. തമിഴ്‌ നാട്ടിലെ ‘കരൂര്‍ തമിള്‍ ബ്രെതേര്‍സ്‌ ‘ സഹായത്തോടെയാണ്‌ ജില്ലയില്‍ ആറ്‌ ലക്ഷത്തോളം രൂപ വില വരുന്ന ഭക്ഷണ, വസ്‌ത്ര സാധനങ്ങളാണ്‌ ഇടുക്കി ജില്ലാ കളക്ടര്‍ ജീവന്‍ ബാബുവിന്‌ കൈമാറി.
1000ബെഡ്‌ ക്ഷീറ്റുകള്‍ , 1000നെറ്റികള്‍ , 1000ബാത്ത്‌ ടൗവലുകള്‍ , 50സാരികള്‍ , കൊച്ചുകുട്ടികള്‍ക്കുള്ള ഉടുപ്പുകള്‍ , 10000നാപ്‌കിനുകള്‍ 2000ബ്രെഡുകള്‍ , 250കെജി അരി , പഞ്ചസാര, കാപ്പി/തേയില പൊടികള്‍, മരുന്നുകള്‍, തുടങ്ങിയവയാണ്‌ കളക്ട്രേറ്റില്‍ എത്തിച്ച്‌ നല്‍കിയത്‌. ്‌ ജില്ലാ പ്രസിഡന്റ്‌ ടി പി ജോസഫ്‌, ജില്ലാ സെക്രെട്ടറിമാരായ ജി എ സുരേഷ്‌, സനല്‍കുമാര്‍, കരൂര്‍ തമിള്‍ ബ്രതെഴ്‌സ്‌ നേതാവ്‌ ശ്രീ രാമലിംഗം ശിവന്‍, സി എഛ്‌ അഷ്‌റഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top