×

ഇന്ന്‌ 12.30 ന്‌ ഇടുക്കി ഡാം തുറന്ന്‌ ട്രയല്‍ റണ്‍ നടത്തും; കെഎസ്‌ഇബി അനുമതി നല്‍കി – ജാഗ്രത പാലിക്കണമെന്ന്‌ കളക്ടര്‍ ജീവന്‍ ബാബു

ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ കെഎസ്‌ഇബി അനുമതി നല്‍കി. ഇടുക്കി, എറണാകുളം ജില്ല കളക്ടര്‍മാര്‍ക്ക് കെഎസ്‌ഇബി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ ട്രയല്‍ റണ്‍ നടത്താന്‍ കെഎസ്‌ഇബി തയ്യാറെന്ന് അറിയിച്ചിട്ടുണ്ട്. ഇടുക്കിയില്‍ 2398.66 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.

ഇടമലയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടിരുന്നു. സെക്കന്‍ഡില്‍ 600 ഘന മീറ്റര്‍ ജലം
തുറന്നുവിട്ടിട്ടും ജലനിരപ്പ് താഴുന്നില്ല. ഷട്ടര്‍ കുടുതല്‍ തുറക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ആലുവ ശിവക്ഷേത്രവും മണല്‍പ്പുറവും വെള്ളത്തില്‍ മുങ്ങി. കനത്ത മഴയെ തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. റവന്യൂമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top