×

ഇടമലയാര്‍ ഷട്ടര്‍ രണ്ടരയടി ഉയര്‍ത്തും; ഇടുക്കിയില്‍ ഒരടി വെള്ളം കൂടി പൊങ്ങിയാല്‍ ട്രയല്‍ റണ്‍

കൊച്ചി: നീരൊഴുക്ക് ശക്തമായതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടമലയാര്‍ ഡാമിലെ ഷട്ടര്‍ തുറന്നുവിടുമ്ബോള്‍ കൊച്ചിയുടെ വിവിധ പ്രദേശങ്ങളില്‍ ജലം ഒഴുകി എത്തുന്നതിന്റെ ഏകദേശ സമയവിവരകണക്കുകള്‍ ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് 168.14 മീറ്ററായി ഉയര്‍ന്നതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ രാവിലെ എട്ടുമണിക്ക് ഷട്ടറുകള്‍ തുറന്നുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

80 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ തുറന്ന് 164 ഘനമീറ്റര്‍ വെളളം തുറന്നുവിടാനാണ് ധാരണയായിരിക്കുന്നത്. ഷട്ടറുകള്‍ തുറന്ന് ആറുമണിക്കൂറിനുളളില്‍ ജലം ആലുവയിലെത്തും. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ മുതല്‍ ഒന്നരമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ഇതിന്റെ തുടര്‍ച്ചായി പ്രധാനപ്പെട്ട പ്രദേശങ്ങളില്‍ വെളളം ഒഴുകി എത്താന്‍ എടുക്കുന്ന സമയത്തിന്റെ കണക്കാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത്.

ഇടമലയാര്‍ ഡാം തുറന്നുവിട്ട്് ഒരു മണിക്കൂറില്‍ കുട്ടമ്ബഴയില്‍ വെളളം ഒഴുകി എത്തുമെന്ന് എറണാകുളം ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ പറയുന്നു. ഒന്നരമണിക്കൂറുകൊണ്ട് ഭൂതത്താന്‍കെട്ടിലും നാല് മണിക്കൂറില്‍ പെരുമ്ബാവൂര്‍, കാലടി ഭാഗങ്ങളിലും വെളളം ഒഴുകി എത്തും. ആലുവയില്‍ ആറുമണിക്കൂറില്‍ വെളളം ഒഴുകി വരുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അതേസമയം നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397.02 അടിയായി. മണിക്കൂറില്‍ 0.06 അടി എന്ന നിലയിലാണ് ജലനിരപ്പ് ഉയരുന്നത്. ഒരടി കൂടി ഉയര്‍ന്നാല്‍ മുന്‍ തീരുമാനപ്രകാരം ട്രയല്‍ റണ്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top