×

എം എം വര്‍​ഗീസ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം.എം വര്‍ഗീസിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. നിലവിലെ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍ കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ ജില്ല സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടി വന്നത്​.

പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവും സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമാണ് എംഎം വര്‍​ഗീസ്. സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമാണ് അദ്ദേഹം. സിഐടിയു സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിയ്ക്കുന്നു. 1991 ല്‍ തൃശൂര്‍ ജില്ലാ കൗണ്‍സിലില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു.

തൃശൂര്‍ പാണഞ്ചേരി പഞ്ചായത്തില്‍ മാരായ്ക്കല്‍ സ്വദേശിയാണ്. 1970 ലാണ് വര്‍​ഗീസ് പാര്‍ട്ടി അംഗമാകുന്നത്. 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. ഒല്ലൂരിലും തൃശൂരിലും പാര്‍ട്ടി ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഭാര്യ സിസിലി. മക്കള്‍: ഹണി വര്‍ഗീസ്‌ (ജഡ്ജി ,സിബിഐ കോടതി, എറണാകുളം), സോണി വര്‍ഗീസ്‌, ടോണി വര്‍ഗീസ്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top