×

കിഴക്കമ്പലത്ത്‌ നിമിഷയെ കൊലപ്പെടുത്തിയതും അതിഥി തൊഴിലാളി ബംഗാള്‍ സ്വദേശി തന്നെ

കൊച്ചി: കിഴക്കമ്പലം ഇടത്തിക്കാട്  പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളെജിലെ ഡിഗ്രി വിദ്യാര്‍ഥിനി നിമിഷ (21) യാണ് കൊല്ലപ്പെട്ടത്.   ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലപ്പെടുത്തിയത്. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ബിജുവാണ് പിടിയിലായത്.  പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിമിഷയുടെ  മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കൊല നടന്നത്. ഇത് തടയാന്‍ ശ്രമിച്ച നിമിഷയെ പ്രതി കഴുത്തിന് കുത്തുകയായിരുന്നു.  നിമിഷയുടെ പിതൃസഹോദരനും കുത്തേറ്റു.

രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷയാണ് കൊല്ലപ്പെട്ടത്. വീട്ടിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി  നിമിഷയുടേയോ മുത്തശ്ശിയുടേയോ മാല മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അത് തടയുന്നതിനിടെയാണ് പിടിവലിയുണ്ടായതും നിമിഷയ്ക്ക് നേരെ ആക്രമണമുണ്ടായതും എന്നാണ് നാട്ടുകാര്‍ പറയുന്നത്.  ആക്രമണം തടയാന്‍ ശ്രമിക്കുമ്പോള്‍ പിതാവിനും കുത്തേറ്റു. ബഹളം കേട്ട് ഓടിവന്ന് രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിക്കും നിമിഷയുടെ അച്ഛന്റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.

വീടിന് സമീപം ജോലി ചെയ്യുകയായിരുന്ന ലോഡിങ് തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയിലേക്ക് എത്തിച്ചത്.   കഴുത്തിന് വെട്ടേറ്റ നിമിഷ ആശുപത്രിയിലെത്തി അല്പസമയത്തിനകം മരിച്ചു. ഓടി രക്ഷപെടാന്‍ ശ്രമിച്ച അക്രമിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.  ഇയാളെ നാട്ടുകാര്‍ പൊലീസിന് കൈമാറി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top