×

തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായി.!!! സംഭവം ഒതുക്കി തീര്‍ക്കാന്‍ പാല്‍ കമ്ബനി, പരാതി പറയരുതെന്ന് അഭ്യര്‍ഥന

പത്തനംതിട്ട: ചായയ്ക്കായി തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം ച്ചയായി മാറി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്ബില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബിന്റെ വീട്ടിലാണ് തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായത്. കുമ്ബഴയില്‍ നിന്നു വാങ്ങിയ പായ്ക്കറ്റ് പാല്‍ തിളപ്പിച്ചപ്പോഴാണ് സംഭവം. മൂന്നു പായ്ക്കറ്റ് പാലാണ് വാങ്ങിയത്. അതില്‍ രണ്ട് പായ്ക്കറ്റിന് കുഴപ്പമില്ലായിരുന്നു.

അതില്‍ ഒരു കവറിലെ പാലാണു തിളപ്പിച്ചപ്പോള്‍ പച്ചനിറമായത്. സംഭവം അറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ എത്തും മുന്‍പ് കവര്‍ പാല്‍ കമ്ബനിയുടെ ഉദ്യോഗസ്ഥര്‍ എത്തി പച്ചനിറത്തിലായ പാല്‍ ഏറ്റെടുത്തു. പകരം പുതിയ കവര്‍ പാല്‍ നല്‍കി. ഒരിടത്തും പരാതിപ്പെടരുതെന്ന് അറിയിച്ചാണ് മടങ്ങിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top