×

സൗമ്യയോടാണോ ആര്യയോടാണ്‌ കൂടുതല്‍ ഇഷ്ടമെന്ന്‌ ചോദ്യം – ഭാര്യയേക്കാള്‍ ഇഷ്ടം ആര്യയോട്: രമേഷ് പിഷാരടി (വീഡിയോ)

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ മനസ്സ് കവര്‍ന്ന താരജോഡികളാണ് രമേഷ് പിഷാരടിയും ആര്യയും. ഇരുവരും ദമ്പതികളായാണ് പ്രോഗ്രാമില്‍ എത്തുന്നത്. ജീവിതത്തിലും ഇവര്‍ ഒന്നിക്കാമായിരുന്നുവെന്നാണ് പ്രേക്ഷര്‍ പറയുന്നത്. ഭാര്യയ്‌ക്കൊപ്പം പുറത്തുപോകുമ്പോള്‍ പലരും ആര്യയെ ചോദിക്കാറുണ്ടെന്ന് പിഷാരടി പറഞ്ഞു. സ്വന്തം ഭാര്യ സൗമ്യയോടാണോ അതോ, തന്നോടാണോ രമേഷേട്ടന് ഇഷ്ടമെന്ന് ആര്യ ചോദിച്ചിരുന്നു. ആര്യയോടാണെന്ന് പിഷാരടി മറുപടി നല്‍കി.

Image result for ramesh pisharadi family

ആര്യയെക്കുറിച്ച് പിഷാരടി:

ചില സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥ ഭാര്യ ആര്യയായാല്‍ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. സ്വന്തം ഭാര്യ സൗമ്യയേക്കാള്‍ എനിക്ക് ഇഷ്ടം ആര്യയോടാണ്. പിഷാരടി പറഞ്ഞു. വീട്ടില്‍ പ്രശ്‌നമാകില്ലേ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ പിഷാരടിയുടെ മറുപടി ഇങ്ങനെ:

Image result for ramesh pisharadi family

‘ വീട്ടില്‍ പോയാല്‍ എനിക്ക് അവളുടെ കാലില്‍ കെട്ടിപ്പിടിച്ച് കിടന്ന് പറയാം. ആര്യയോട് ചെയ്യാന്‍ പറ്റില്ല. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ എനിക്ക് അങ്ങനെ പറയേണ്ടി വന്നു എന്ന് പറഞ്ഞ് ഭാര്യയുടെ കാല്‍ പിടിക്കാം. വീട്ടിലായതുകൊണ്ട് വേറാരും അറിയില്ലല്ലോ…’

സൗമ്യയും ആര്യയും നല്ല കൂട്ടാണ്. ഞാനിങ്ങനെ പറഞ്ഞതുകൊണ്ട് എന്റെ ഭാര്യയ്ക്ക് ഒരു വിഷമവും ഉണ്ടാകില്ല. പലയിടത്തും സൗമ്യയോടൊപ്പം പോകുമ്പോള്‍ ആര്യയെ ആളുകള്‍ ചോദിക്കാറുണ്ട്. ഇതാണോ ഭാര്യ, അപ്പോള്‍ ആര്യയോ എന്ന് അമ്പരപ്പോടെയാണ് ചോദിക്കുന്നത്. തിയേറ്ററില്‍ പോയപ്പോള്‍ സൗമ്യയോട് ഒരു സ്ത്രീ പറയുകയാണ്, ഞങ്ങള്‍ക്ക് ആര്യയെയാണ് ഇഷ്ടമെന്ന്. പിഷാരടി പറഞ്ഞു.

രമേഷ് പിഷാരടി തന്റെ അടുത്ത സുഹൃത്താണെന്നാണ് ആര്യ പറഞ്ഞത്. എടീ അങ്ങനെയല്ല, ഇങ്ങനെ ചെയ്യ് എന്ന് പറഞ്ഞാല്‍ താന്‍ രണ്ടാമത് ആരോടും അഭിപ്രായം ചോദിക്കാന്‍ നില്‍ക്കില്ലെന്നും ആര്യ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top