×

ഔസേപ്പച്ചന്‍ രാജ്യസഭയിലേക്ക്‌ പൊയ്‌ക്കോ, മകനെ  തൊടുപുഴയില്‍ മത്സരിപ്പിക്കാം.; മാണിയുടെ ചോദ്യത്തിന്‌ പി ജെയുടെ മറുപടി ഇങ്ങനെ

പാലാ : ഇന്നലെ രാത്രി 8 മുതല്‍ 10 വരെ കേരള കോണ്‍ഗ്രസുകാരുടെ മനസ്സില്‍ ഉത്‌കണ്‌ഠയുടെ മണിക്കുറൂകളായിരുന്നു. നാല്‌ മുന്‍ എംഎല്‍എ മാരും അഞ്ച്‌ ജനറല്‍ സെക്രട്ടറിമാരും രണ്ട്‌ വനിതകളും രാജ്യസഭാ സീറ്റ്‌ ലഭിക്കുമെന്നും തങ്ങള്‍ക്ക്‌ ലഭിക്കണമെന്നും അവര്‍ക്കായി നിലകൊള്ളണമെന്നും പറഞ്ഞ്‌ ജോസഫ്‌്‌ ഗ്രൂപ്പില്‍ സമര്‍ദ്ദം ചെലുത്തിയിരുന്നു. പാലായില്‍ നടന്ന യോഗത്തില്‍ ഔസേപ്പച്ചന്‍ രാജ്യസഭയിലേക്ക്‌ പോയ്‌ക്കൊളാന്‍ മാണി അനുവാദം നല്‍കി. തുടര്‍ന്ന്‌ തൊടുപുഴയില്‍ മകന്‍ അപുവിനെ മത്സരിപ്പിക്കാന്‍ നമുക്ക്‌ സാധിക്കുമെന്നും ജോസ്‌ കെ മാണിയും ഉറപ്പ്‌ നല്‍കി.
എന്നാല്‍ തനിക്ക്‌ ഈ ടേമില്‍ രാജ്യസഭാ സീറ്റ്‌ വേണ്ടെന്ന്‌ തീരുമാനത്തിലെത്തുകയായിരുന്നു. എന്നാല്‍ ഔസേപ്പച്ചന്‌ വേണ്ടെങ്കില്‍ താനോ വൈസ്‌ ചെയര്‍മാനോ രാജ്യസഭയിലേക്ക്‌ പോയാല്‍ മതിയെന്ന്‌ കെ എം മാണി തീരുമാനിച്ചു.
ഈ ടേമിലേക്ക്‌ തനിക്ക്‌ രാജ്യസഭയിലേക്ക്‌ പോകാന്‍ താല്‍പര്യമില്ലെന്ന്‌ പി ജെ പറഞ്ഞു. തുടര്‍ന്നാണ്‌ ജോസ്‌ മോനെ ര്‌ാജ്യസഭയുടെ ചുവപ്പ്‌ പരവതാനിയിലേക്ക്‌ പറഞ്ഞ്‌ അയക്കാന്‍ കെ എം മാണിയും പി ജെ ജോസഫും തീരുമാനമെടുത്തത്‌.

എന്തായാലും പി ജെ ജോസഫിനെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിയിലെ മറ്റ് എതിര്‍ശബ്ദങ്ങളെ ഒതുക്കിയ ശേഷമാണ് ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇന്നലെ പി ജെ ജോസഫാണ് ജോസിന്റെ പേര് യോഗത്തില്‍ അവതരിപ്പിച്ചത്. ഇത് പാര്‍ട്ടിയിലും അദ്ദേഹത്തിന്റെ ആധിപത്യം ഉറപ്പിക്കുന്ന ശ്രമങ്ങളുടെ ഭാഗമായായാണ് വിലയിരുത്തപ്പെടുന്നത്. അധികം വൈകാതെ ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുക്കേണ്ടി വരും. അപ്പോഴും പാര്‍ലമെന്ററി രംഗത്ത് നില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന ബോധ്യം കൂടി ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top