×

മകളുടെ പ്രായമുള്ള നടിമാര്‍ക്കൊപ്പം വിക്രമിന് അഭിനയിക്കാമെങ്കില്‍ എനിക്ക് എന്തുകൊണ്ട് ഐറ്റം ഡാന്‍സ് ചെയ്തുകൂടാ – കസ്തൂരി

വിക്രം നായകനായി എത്തുന്ന സാമി ടു വിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരിന്നു. ട്രെയിലറിനെ ട്രോളി നടി കസ്തൂരി രംഗത്ത് വന്നത് വിക്രം ഫാന്‍സിനെ ചൊടിപ്പിച്ചിരിക്കുകയാണ്. സാമിയുടെ ടീസറിന് താന്‍ അഭിനയിച്ച ചിത്രമായ തമിഴ് പടം 2 എന്ന പുതിയ ചിത്രത്തിന്റെ ടീസറുമായി ബന്ധമുണ്ടെന്നും വെറും ടെംപ്ലേറ്റ് ഷോട്ടുകള്‍ നിരത്തിയാണ് സാമി 2 വിന്റെ ടീസര്‍ ഒരുക്കിയിട്ടുള്ളതുമെന്നും കസ്തൂരിയുടെ ട്വീറ്റ്.

Related image

ഇത് കണ്ട് രോഷാകുലരായ വിക്രത്തിന്റെ ആരാധകര്‍ കിളവിയായിട്ടും ഐറ്റം ഡാന്‍സ് കളിച്ചുനടക്കാന്‍ നാണമില്ലേയെന്ന് കസ്തൂരിയെ തിരിച്ചും ട്രോളി. തമിഴ് പടം 2 വില്‍ കസ്തൂരി ഒരു ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്നുണ്ട്. ഇതിനെയാണ് ആരാധകര്‍ ചോദ്യം ചെയ്തത്.

Image result for kasthoori item dancer

ഇതുകേട്ട കസ്തൂരി അതേ നാണയത്തില്‍ വിക്രം ഫാന്‍സിനെയും വിക്രത്തെയും പിന്നെയും ട്രോളി. മകളുടെ പ്രായം വരുന്ന നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ വിക്രത്തിന് പറ്റുമെങ്കില്‍ ഈ പ്രായത്തില്‍ എനിക്ക് എന്തുകൊണ്ട് ഐറ്റം ഡാന്‍സ് ചെയ്തുകൂടായെന്നായിരുന്നു കസ്തൂരിയുടെ ചോദ്യം. കസ്തൂരിയുടെ ട്വീറ്റിനോട് വിക്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top