×

താമരശേരി ഉരുള്‍പൊട്ടല്‍; കണ്ടെത്താനുള്ളത് രണ്ട് കുടുംബങ്ങളിലെ ഏഴുപേരെ

താമരശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി കാണാതായ ഏഴുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ രാത്രി ഏഴു മണിയോടെ തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. മൂന്നു കുട്ടികളടക്കം ഏഴുപേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തി. കരിഞ്ചോലമലയില്‍ രണ്ടിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ നാലുവീടുകളാണ് അകപ്പെട്ടത്. ദുരന്തനിവാരണസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഏഴുപേരുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മൂന്നു കുട്ടികളടക്കം ഏഴു പേരാണ് വ്യാഴാഴ്ച ഉരുള്‍പൊട്ടലില്‍ മരിച്ചത്. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹ്മാന്‍ (60), മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരെല്ലാം അയല്‍വാസികളാണ്. കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിന് തടസ്സമായി.

എന്തുചെയ്യണമെന്നറിയാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ് ഉരുള്‍പൊട്ടലുണ്ടായി ഏഴുപേര്‍ മരിച്ച താമരശേരി കരിഞ്ചോല നിവാസികള്‍. 40 കുടുംബങ്ങളിലെ 200 പേരാണ് ക്യാമ്പിലുള്ളത്. ഭക്ഷണം ജില്ല ഭരണകൂടം എര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു സൗകര്യങ്ങളില്ലാത്തതിനാല്‍ കോരിച്ചെറിയുന്ന മഴത്ത് ഒന്ന് ഉറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top