×

പ്രതികളുമായുള്ള ബന്ധം: പൊട്ടിക്കരഞ്ഞ് മുന്‍ എസ്പി മുഹമ്മദ് റഫീഖ്;

തിരുവനന്തപുരം: കെവിന്‍ വധക്കേസിലെ പ്രതികളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം വീണ്ടും നിഷേധിച്ച് മുന്‍ കോട്ടയം എസ്.പി മുഹമ്മദ് റഫീഖ് രംഗത്തെത്തി. നീനുവിന്റെ കുടുംബവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഇത്തരത്തില്‍ വ്യാജ ആരോപണം ഉന്നയിച്ച അഭിഭാഷകനും പൊലീസ് ഉദ്യോഗസ്ഥനുമെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വര്‍ഷത്തെ സര്‍വീസിനിടയില്‍ യാതൊരു വിധ ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ വാങ്ങാന്‍ ഒരുക്കമാണെന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് അദ്ദേഹം പറഞ്ഞു.

പൊലീസ് സേനയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ചയാളാണ് ഞാന്‍. നാളിതുവരെ തെറ്റായ ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്ന് മനസാക്ഷിയുടെ മുന്നില്‍ ഉറപ്പുണ്ട്. കെവിനെ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ ഇക്കാര്യം അന്വേഷിക്കാന്‍ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തി. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി ലഭിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഗാന്ധിനഗര്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇത് ഗുരുതര വീഴ്ചയാണ്.

ഇത്രയും വലിയ സംഭവം നടന്നിട്ടും മേലുദ്യോഗസ്ഥരെ അറിയിക്കാനും അവര്‍ തയ്യാറായിരുന്നില്ല. ഏറെ വൈകിയാണ് താന്‍ സംഭവം അറിയുന്നത്. രാത്രി പെട്രോളിംഗിനിടെ പ്രതികളെ പിടിച്ച എ.എസ്.ഐ ഇക്കാര്യം വയര്‍ലെന്‍സിലൂടെ പോലും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ താന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top