×

വേശ്യകള്‍ സര്‍ക്കാരുദ്യോഗസ്ഥരേക്കാള്‍ മികച്ചവരാണ് യുപി എംഎല്‍എ ; ശമ്പളം ലഭിക്കാന്‍ അവരുടെ കൃത്യമായി ചെയ്യും

പട്ന: സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ മികച്ചവര്‍ വേശ്യകളാണെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എം.എല്‍.എ. ഉത്തര്‍ പ്രദേശിലെ റൊഹാനിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയ സുരേന്ദ്ര സിങ്ങാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. ബിജെപി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേശ്യകള്‍ സര്‍ക്കാരുദ്യോഗസ്ഥരേക്കാള്‍ മികച്ചവരാണ്. പണത്തിനുവേണ്ടിയാണെങ്കിലും അവരുടെ പണി കൃത്യമായി ചെയ്യും. അവര്‍ നമ്മളെ സന്തോഷിപ്പിക്കാന്‍ സ്റ്റേജില്‍ നൃത്തം ചെയ്യുകയും ചെയ്യും. അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം വാങ്ങിക്കുമെങ്കിലും ജോലി കൃത്യമായി ചെയ്യുമെന്ന് ഉറപ്പ് തരില്ലെന്നും സുരേന്ദ്ര സിങ് പറഞ്ഞു.

ഇതിനുമുമ്ബും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തിയാണ് സുരേന്ദ്ര സിങ്. സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ കോഴ ആവശ്യപ്പെട്ടാല്‍ ഉടനെ അവരെ അടിച്ചുവീഴ്ത്തണമെന്നും കോഴ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ എടുത്തുവെക്കണെന്നും മുമ്ബ് അനുയായികളോട് ആവശ്യപ്പെട്ടത് വാര്‍ത്തയായിരുന്നു.

പീഡനങ്ങള്‍ വര്‍ധിക്കുന്നതില്‍ സ്മാര്‍ട്ട്ഫോണുകളെയും മാതാപിക്കളെയും കുറ്റപ്പെടുത്തി കൊണ്ട് ഇതിന് മുമ്ബും സുരേന്ദ്ര സിങ് വിവാദ പരാമര്‍ശം നടത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top