×

പരിപാടികളില്‍ ഈശ്വര പ്രാര്‍ഥന വേണോ? വേണ്ടെന്നു മുഖ്യമന്ത്രി, വേണമെന്ന് സജീന്ദ്രന്‍, മൗനപ്രാര്‍ഥന ആയിക്കോട്ടെയെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ ഈശ്വര പ്രാര്‍ഥന വേണോ? വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. പ്രാര്‍ഥന വേണം, സമയം കൊല്ലുന്ന സ്വാഗത പ്രസംഗകരെയാണ് ഒഴിവാക്കേണ്ടത് എന്നാണ് വിപി സജീന്ദ്രന്‍ എംഎല്‍എയ്ക്കു പറയാനുള്ളത്. തര്‍ക്കം വേണ്ട, മൗന പ്രാര്‍ഥന ആയിക്കോട്ടെയെന്ന് പിസി ജോര്‍ജും. നിയമസഭയിലാണ് ഇന്നലെ പ്രാര്‍ഥന ചര്‍ച്ചാ വിഷയമായത്. വിദ്യാഭ്യാസ വകുപ്പിന്റെ ബില്ലുകളില്‍മേലുള്ള ചര്‍ച്ചയ്ക്കിെട വിപി സജീന്ദ്രനാണു വിഷയം ഉന്നയിച്ചത്. സര്‍ക്കാര്‍ പരിപാടികളില്‍ ഈശ്വരപ്രാര്‍ഥന വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടു ശരിയല്ലെന്നു സജീന്ദ്രന്‍ പറഞ്ഞു. ചടങ്ങുകളില്‍ സമയം കൊല്ലുന്നത് സ്വാഗത, അധ്യക്ഷ പ്രാസംഗികരാണ്. ഇവ ഒഴിവാക്കിയാലും ഈശ്വര പ്രാര്‍ഥന നിലനിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ചടങ്ങുകളില്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ പ്രാര്‍ഥനാഗീതം ആലപിക്കുന്നതു ശരിയല്ലെന്നായിരുന്നു എ പ്രദീപ് കുമാറിന്റെ അഭിപ്രായം. നാഷണല്‍ സര്‍വീസ് സ്‌കീമി ന്റെ ഔദ്യോഗിക ഗാനമായ ‘ മനസ്സു നന്നാവട്ടെ…മതമേതെങ്കിലുമാകട്ടെ…’ എന്നതു പൊതുവായി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോഴാണ് പിസി ജോര്‍ജ് മൗന പ്രാര്‍ഥന എന്ന ഒത്തുതീര്‍പ്പു ഫോര്‍മുല അവതരിപ്പിച്ചത്. എഴുന്നേറ്റു നിന്ന് ഒരുമിനിട്ട് മൗനപ്രാര്‍ഥന നടത്തിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നു പിസി ജോര്‍ജ് പറഞ്ഞെങ്കിലും എന്‍ ജയരാജിനു സമ്മതമായില്ല. മൗനാചരണം എപ്പോഴും സാധ്യമല്ലെന്നും മതജാതി വര്‍ണനകളൊന്നുമില്ലാത്ത രവീന്ദ്രനാഥ ടാഗോറിന്റെ രചന വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ചടങ്ങുകളിലും പ്രാര്‍ഥനാ ഗാനമായി തെരഞ്ഞെടുക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top