×

തനിക്ക് ഈ ഗതി വന്നാല്‍ ‘അമ്മ’ എങ്ങനെ പ്രതികരിക്കുമെന്ന് അറിയണം; പത്മപ്രിയ

മ്മയില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധി പുറത്താക്കപ്പെട്ട നടനെയോ ആക്രമണത്തെ അതിജീവിച്ച നടിയെയോ മാത്രം ബാധിക്കുന്നതല്ലെന്നും താരസംഘടനയിലെ ഓരോ സ്ത്രീയേയും ബാധിക്കുന്നതാണെന്നും നടി പത്മപ്രിയ. നാളെ തനിക്കൊരു പ്രശ്‌നം വന്നാല്‍ അമ്മ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും പത്മപ്രിയ പറഞ്ഞു.

Image result for padma priya

താന്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവിലെ മാത്രം അംഗമല്ല, അമ്മയിലെയും അംഗമാണ്. അതിനാല്‍ അംഗങ്ങളെ ഒരു പോലെ കാണാനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അമ്മ തയ്യാറാകണമെന്നും പത്മപ്രിയ പറഞ്ഞു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടനെ പുറത്താക്കുന്ന തീരുമാനമെടുക്കാന്‍ മണിക്കൂറുകളെടുത്തപ്പോള്‍ തിരിച്ചെടുക്കുന്ന തീരുമാനത്തിലെത്താന്‍ മിനിറ്റുകളേ ആവശ്യമായുള്ളൂവെന്ന വസ്തുത തന്നെ ഞെട്ടിച്ചുവെന്നും പത്മപ്രിയ വ്യക്തമാക്കി. അമ്മയ്ക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടത് ജനാധിപത്യപരമായ തീരുമാനമാണെന്നും പത്മപ്രിയ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top