×

യുവനടി മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു ; നിസ്സാര പരിക്കുകളോടെ നടി രക്ഷപ്പെട്ടു

യുവ സിനിമാനടി മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മുളന്തുരുത്തി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തില്‍ ഇടിച്ച മേഘയുടെ കാര്‍ തലകീഴായി മറിയുകയായിരുന്നു. മേഘയുടെ കയ്യില്‍ ചെറിയൊരു ചതവ് പറ്റിയിട്ടുണ്ട്. നിസ്സാര പരിക്കുകളോടെ നടി രക്ഷപ്പെട്ടു.

അപകടത്തില്‍പ്പെട്ട കാര്‍ ഒന്നര മണിക്കൂറോളം തല കീഴായി മറിഞ്ഞു കിടക്കുകയായരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് മേഘ മാത്യു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയത്. പുതിയ സിനിമ മെഗാ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന നീരാളിയാണ്. ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് യുവ നടി.

Image result for mega mathew - mexican apratha filim

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top