×

ചങ്കിടിപ്പാണ് അര്‍ജന്റീന. അന്നും ഇന്നും എന്നും’ ലോകകപ്പ് ആവേശത്തിമിര്‍പ്പില്‍ മണിയാശാനും

കാല്‍പ്പന്തു കളിയുടെ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ലോകമെമ്ബാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിമിര്‍പ്പിലാണ് കേരളവും ഫുട്ബോള്‍ മാമാങ്കത്തെ സിരകളിലേറ്റിയിരിക്കുകയാണ്. അര്‍ജന്റീനയും ബ്രസീലും ജര്‍മിനിയുമൊക്കെയായി ഇഷ്ട ടീമുകളുടേയും പ്രിയതാരങ്ങളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ് ആരാധകര്‍. തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ മാറ്റിയാണ് മിക്കവരും ഇഷ്ട ടീമിനെ പ്രഖ്യാപിക്കുന്നത്.

തന്റെ പ്രിയപ്പെട്ട ടീം ഏതാണെന്ന് ഫോട്ടോ കവറിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി എംഎം മണി. ‘ചങ്കിടിപ്പാണ് അര്‍ജന്റീന’ എന്ന ഫോട്ടോ കവര്‍ പങ്കുവെച്ചാണ് മണി തന്റെ ഫുട്ബോള്‍ ടീം വെളിപ്പെടുത്തിയത്. മന്ത്രിയുടെ ഫോട്ടോ നിരവധി അര്‍ജന്റീന ആരാധകരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

പോസ്റ്റ് കണ്ട അര്‍ജന്റീനന്‍ ആരാധകര്‍ ആവേശത്തിലാണെങ്കില്‍ ‘ആശാനേ ഇത് കൊലചതി ആയി പോയി നിങ്ങ ബ്രസീല്‍ ആരാധകരുടെ ചങ്കില്‍ ആണ് ഈ പോസ്റ്റ് ഇട്ടതു’ എന്നാണ് ബ്രസീല്‍ ആരാധകരുടെ പരിഭവം.

‘ആശാനേ ആ പൂതി മാത്രം തല്ക്കാലം മനസീ വെച്ചാമതി..കാരണം കപ്പ് ബ്രസീല്‍ അങ്ങ് കൊണ്ട് പോകും..” എന്നാണ് മറ്റൊരു ബ്രസീല്‍ ആരാധകന്റെ കമന്റ്. ‘ആശാനേ ഇനിയുള്ള 30 ദിവസം നിങ്ങളാണ് ഞങ്ങളുടെ ദൈവം…കളി ഇല്ലാത്തപ്പോള്‍ കേരളം മുഴുവന്‍ കറന്റ് കട്ടാക്കിയാലും കുഴപ്പമില്ല.. കളി ഉള്ളപ്പോള്‍ കാറ്റത്ത് പോലും കറന്റ് കട്ടാക്കരുത്. പ്രത്യേകിച്ച്‌ നമ്മുടെ ടീമിന്റെ കളി ഉള്ളപ്പോള്‍ പ്ലീസ്..” എന്ന് വൈദ്യുതവകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുന്നു ഒരാള്‍

ചങ്കിടിപ്പാണ്… അർജന്റീന അന്നും ഇന്നും എന്നും

MM Mani यांनी वर पोस्ट केले 13 जून 2018

ചങ്കിടിപ്പാണ്… അർജന്റീന അന്നും ഇന്നും എന്നും

MM Mani यांनी वर पोस्ट केले 13 जून 2018

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top