×

കേരള മെഡിക്കല്‍-എന്‍ജിനീയറിംഗ് പ്രവേശന ഫലം പുറത്ത്; എന്‍ജീനീയറിംഗില്‍ അമല്‍ മാത്യു, മെഡിസിനില്‍ ജസ്മരിയാ ബെന്നി

തിരുവനന്തപുരം: കേരള മെഡിക്കല്‍ – എന്‍ജിനീയറിംഗ് പ്രവേശന ഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ്ങില്‍ കോട്ടയം സ്വദേശി അമല്‍ മാത്യു ഒന്നാം റാങ്ക് നേടി. ശബരീകൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്.

മെഡിക്കല്‍ വിഭാഗത്തില്‍ എറണാകുളം സ്വദേശി ജസ്മരിയാ ബെന്നി ഒന്നാം റാങ്ക് സ്വന്തമാക്കി. സമ്രീന്‍ ഫാത്തിമ, സെബാമ മാളിയേക്കല്‍ എന്നിവര്‍ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍. എസ് സി വിഭാഗത്തില്‍ രാഹുല്‍ അജിത്തും എസ് ടി വിഭാഗത്തില്‍ അമാന്‍ഡ എലിസബത്തും ഒന്നാം റാങ്ക് സ്വന്തമാക്കി.

ആര്‍കിടെക്ചറില്‍ അഭിരാമി ആര്‍ , അഹമ്മദ് ഷബീര്‍ , കെ അനസ് എന്നിവര്‍ ആദ്യ മൂന്ന് റാങ്കുകള്‍ സ്വന്തമാക്കി. ഫാര്‍മസിയില്‍ നിര്‍മ്മല്‍ ജെ ആണ് ഒന്നാമതെത്തിയത്.

എഞ്ചിനീയറിങ്ങില്‍ ആണ്‍കുട്ടികള്‍ മുന്നിലെത്തിയപ്പോള്‍ മെഡിക്കലില്‍ പെണ്‍കുട്ടികളാണ് ആദ്യറാങ്കുകളിലെത്തിയത്. 48,000 കുട്ടികളാണ് ഇത്തവണ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മെഡിക്കല്‍- എഞ്ചിനീയറിംഗ് ആദ്യഘട്ട അലോട്ട്‌മെന്റ് ഈ മാസം 30 ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top