×

ലിംഗം പുറത്തെടുത്ത്‌ ഞാന്‍ കാണ്‍കെ ……………………… ചെയ്‌തു; പിന്നീട്‌ കാഞ്ഞാങ്ങാട്‌ നടന്നത്‌ ഇങ്ങനെ – കവിത.ജെ.കല്ലൂര്‍

തിരുവനന്തപുരം: മലയാളികള്‍ക്ക് പ്രതികരണശേഷി പോരെന്നാണ് പൊതുവെയുള്ള സംസാരം.എന്നാല്‍, പൊതുവിടങ്ങളില്‍ നേരിടുന്ന ലൈംഗികചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പ്രതികരിച്ചാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സമ്മിശ്രപ്രതികരണമാണുണ്ടാകാറുള്ളത്. ചിലര്‍ പറയും വെറുതെ ഫേസ്്ബുക്കിലിട്ടാല്‍ പോരാ നല്ല അടി കൊടുക്കാന്‍ തന്റേടം വേണമെന്ന്.ഇത്തരത്തില്‍ തനിക്കുണ്ടായ അനുഭവം വിവരിക്കുകയാണ ്നിയമ വിദ്യാര്‍ത്ഥിനി കവിത.ജെ.കല്ലൂര്‍. ഏറനാട് ട്രെയിനില്‍ കയറാന്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ഇരിക്കുമ്ബോഴാണ് കവിതയ്ക്ക് ദുരനുഭവം നേരിട്ടത്. കവിതയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

 

Image may contain: 1 person, standing and child

 

കഴിഞ്ഞ ഞായറാഴ്‌ചയയിരുന്നു സംഭവമെന്ന്‌ കവിത പറഞ്ഞു. വീട്ടില്‍ നിന്നും മംഗലാപുരത്തേക്ക്‌ വരാനായി കാഞ്ഞാങ്ങാട്‌ റെയില്‍ സ്റ്റേഷനില്‍ കാത്തിരിക്കുകയായിരുന്നു. അപ്പോള്‍ തൊട്ടടുത്തുകൂടി ഒരാള്‍ നടന്നുപോയി. അല്‍പ്പം കഴിഞ്ഞ തിരിച്ച്‌ വന്ന്‌ ഞാന്‍ കാണുന്നവിധം സ്വയംഭോഗം നടത്തി. ഫോട്ടോ എടുക്കാമെന്നാണ്‌ ആദ്യം വിചാരിച്ചതെന്ന്‌ കവിത പറഞ്ഞു. എന്നാല്‍ അതു പോരായെന്നും അയാളുടെ ഷര്‍ട്ടിനിട്‌ പിടിച്ച്‌ അയാളുടെ മുഖത്ത്‌ ശക്തമായി അടിച്ചു. ചീത്തയും വിളിച്ചു. അടിച്ചപ്പോള്‍ പറ്റിപ്പോയി മാപ്പാക്കണമെന്ന്‌ പറഞ്ഞുവെന്ന്‌ കവിത പറയുന്നു. എല്ലാവരും പ്രതികരിക്കണമെന്നാണ്‌ കവിത സ്‌ത്രീകളോട്‌ പറഞ്ഞത്‌. അല്ലാതെ ഫോട്ടെയും പോസ്‌റ്റും ഫെയ്‌സ്‌ബുക്കില്‍ ഇട്ടതുകൊണ്ട്‌ ഗുണമൊന്നുമില്ലെന്നും കവിത പറയുന്നു

 

'തന്‍റെ അടി ഇനി അയാള്‍ ജീവിതത്തില്‍ മറക്കില്ല'; ലിംഗ പ്രദര്‍ശനം നടത്തിയ വയോധികനെ കൈകാര്യം ചെയ്ത് പെണ്‍കുട്ടി

സാധാരണ പെണ്‍കുട്ടികളെ നോക്കി ലിംഗം കാണിച്ചിട്ടു വീഡിയോ എടുത്തിടുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മള്‍ കാണാറുണ്ട്.ആ ഒരു നിമിഷം നമ്മള്‍ എന്ത് ചെയ്യും എന്ന് ഞാനും പലപ്പോഴും ആലോചിച്ചിട്ടുണ്ട്.ഇത്തിരി മുന്‍പ് ഏറനാട് ട്രെയിനിന് പോകാന്‍ വേണ്ടി കാഞ്ഞങ്ങാട് റയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു ഞാന്‍.ഈ വെളുത്ത വസ്ത്രധാരിയായ മനുഷ്യന്‍ എന്നെ നോക്കി തന്റെ മുണ്ടുമാറ്റി ലിംഗം കാണിച്ചു ഒരു പക്ഷെ ഞാന്‍ ഇത് വിഡിയോ എടുത്താല്‍ എല്ലാവരും ഫേസ്‌ബുക്കില്‍ എനിക്ക് ഒരുപാട് സപ്പോര്‍ട്ട് തരും ആയിരിക്കാം..പക്ഷെ അങ്ങനെ ഒരു സപ്പോര്‍ട്ട് അല്ല എനിക് വേണ്ടത്.. ഫോണ് അവിടെ വെച്ചു ഷര്‍ട്ടു പിടിച്ചു വലിച്ചു നല്ല 4 തല്ലു കൊടുത്തു..അവിടെ ഇഷ്ടം പോലെ കയ്യൂക്കുള്ള സ്ത്രീ ജനങ്ങളും പുരുഷന്മാരും ഉണ്ടായിരുന്നു .

ഒരാള്‍ പോലും വന്നില്ല എന്നു മാത്രമല്ല ഇത് എഫ്ബി യില്‍ ഇട്ടാല്‍ വീഡിയോ എടുക്കുന്നതിനു പകരം തല്ലാമായിരുന്നൂലെ എന്ന കമന്റുകളും കാണാമായിരുന്നു.എന്റെ 4 തല്ല് കൊണ്ടപ്പോള്‍ ഇനി ഒരിക്കലും ഒരു പെണ്ണിനെ നോക്കിയും ഇങ്ങനെ ചെയ്യില്ല എന്നു പറഞ്ഞു കരഞ്ഞു ആ മനുഷ്യന്‍ നടന്നു നീങ്ങി.

നിങ്ങള്‍ പറയുന്ന ഈ എഫ്ബി ന്യായങ്ങള്‍ ഒന്നും അല്ല എന്ന് ഇന്നത്തെ അനുഭവത്തോടെ എനക്ക് മനസിലായി.അയാളുടെ മുഖമെടുക്കാന്‍ എനിക്ക് പറ്റിയില്ല..എന്റെ അടി കൊണ്ടപാടെ അയാള്‍ നടന്നു നീങ്ങി..പക്ഷെ ഈ ഒരു അടി ഇനി അയാള്‍ ജീവിതത്തില്‍ മറക്കുകയില്ല
2 എണ്ണം കൊടുക്കാനുള്ള ധൈര്യം എനിക്ക് ഉള്ളതുകൊണ്ട് എന്റെ മനസിന് ആശ്വസിക്കാം .ഒരു നിമിഷം എന്റെ കൂട്ടുകാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു തോന്നി പോയി !

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top